മാലാഖയെപോലെ അമൃത നായര്‍, അഭിനയം നിര്‍ത്തിയെന്ന് താരം

102

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

Advertisements

കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ വെള്ള ഡ്രസ്സിൽ തിളങ്ങുകയാണ് നടി.

ക്രിസ്മസുമായി ബന്ധപ്പെട്ടാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസ് ഗാനത്തോട് ചേർന്നാണ് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. മാലാഖയെപോലുണ്ട് എന്നാണ് ചിത്രം കണ്ട് പലരുടെയും കമന്റുകൾ.

അതേസമയം നേരത്തെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അഭിനയത്തിലേക്ക് മടങ്ങി വന്നതിനെക്കുറിച്ചും നടി സംസാരിച്ചിരുന്നു. സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരുക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് കളിവീടിലേക്ക് എത്തുന്നത്. നല്ല ഒരു പരമ്പരയാണ്. അതൊരു ഭാഗ്യമായി കരുതുന്നു. ആദ്യം ഞാൻ അതിൽ വന്നപ്പോൾ ആളുകൾക്ക് ഇഷ്ടമായിരുന്നില്ല. ഇപ്പോൾ ആളുകൾക്ക് ഇഷ്ടമായി തുടങ്ങുന്നുവെന്നും അമൃത പറഞ്ഞു.

Advertisement