ചിലപ്പോള്‍ ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങള്‍ പോലും നിങ്ങളെ സന്തോഷത്തിലേക്ക് നയിച്ചേക്കാം; അമൃതയുടെ വാക്കുകള്‍, പുതിയ ലുക്കും

94

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബ വിളക്ക്. ഇതിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. തുടക്കത്തില്‍ ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി അമൃത നായര്‍ ആയിരുന്നു. മികച്ച പ്രകടനമായിരുന്നു താരം പരമ്പരയില്‍ കാഴ്ചവച്ചത്. എന്നാല്‍ ഇടയ്ക്കുവെച്ച് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു നടി. ഇപ്പോഴിതാ ഈ താരം പങ്കിട്ട ഫോട്ടോയാണ് വൈറല്‍ ആവുന്നത്.

Advertisements

ചിലപ്പോള്‍ ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങള്‍ പോലും നിങ്ങളെ സന്തോഷത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ എന്നാണ് വളരെ പ്രസന്നവതിയായ ചിത്രങ്ങള്‍ക്കൊപ്പം അമൃത കുറിച്ചിരിക്കുന്നത്. കറുപ്പ് ബനിയനും ചെക്ക് മിനി സ്‌കര്‍ട്ടും ആണ് ചിത്രങ്ങളിലെ അമൃതയുടെ അടിപൊളി ലുക്കിന് മാറ്റ് കൂട്ടുന്നത്.

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് ശ്രദ്ധേയായി മാറിയ അമൃത നായര്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും പറഞ്ഞു. എന്നാല്‍ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബവിളക്കാണ് അമൃതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തത്.

Also readആറാംമാസത്തില്‍ ജനനം, പിടികൂടിയത് സെറിബ്രല്‍ പാഴ്‌സി രോഗം, ജനിച്ചത് മുതല്‍ സഹിക്കുന്നത് കഠിനമായ വേദന, ഇളയമകളുടെ രോഗാവസ്ഥയില്‍ തകര്‍ന്ന് സിദ്ദിഖ്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

പലപ്പോഴും ഇന്‍സ്റ്റാഗ്രാം പേജിലൂടെ കിടിലന്‍ ഫോട്ടോഷൂട്ട് പങ്കുവെക്കാറുള്ള അമൃത തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കാറില്ല. കഴിഞ്ഞ ദിവസം ഗീതാഗോവിന്ദത്തിലെ തന്റെ നായകനായ അജു തോമസിനൊപ്പം അമൃത നടത്തിയ ഓണം ഫോട്ടോഷൂട്ടും വൈറലായിരുന്നു.

Also readകുട്ടിക്കാലം മുതലേയുള്ള പ്രണയം, അവളെ മറ്റൊരാള്‍ക്ക് കല്യാണം കഴിച്ച് കൊടുത്തപ്പോള്‍ തകര്‍ന്നു, ഒടുവില്‍ അപ്രതീക്ഷിതമായി അവള്‍ വീണ്ടും തേടിയെത്തി, പ്രണയകഥ പറഞ്ഞ് ജനാര്‍ദ്ദനന്‍

നേരത്തെ ഇവരുടെ പേര് ചോര്‍ത്തുകൊണ്ടുള്ള ഗോസിപ്പ് വന്നിരുന്നു. പിന്നീട് താരങ്ങള്‍ തന്നെ ഇതിന്റെ സത്യാവസ്ഥ പറഞ്ഞു. സ്‌ക്രീനില്‍ തല്ലും ബഹളവും ആണെങ്കിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ സന്തോഷത്തോടെ ഇവരെ കാണുന്നത് ആസ്വദിക്കുകയാണ് ആരാധകരും.

Advertisement