മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി ഇടയ്ക്കിടെ സംവദിക്കാറുമുണ്ട്. ഇപ്പോൾ താരം സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് സീരിയലിലാണ് അഭിനയിക്കുന്നത്.
ഇതിനിടെ താരം നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞ് തന്നെ ഒരു സീരിയലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അമൃത നായരുടെ വെളിപ്പെടുത്തൽ. കഥാപാത്രം ഏതാണെന്നൊക്കെ പറഞ്ഞ് സെറ്റാക്കിയതായിരുന്നു എന്നും രാവിലെ വണ്ടി വരുമെന്നും പറഞ്ഞു.
ഒരു ചാനലിൽ നിന്നാണ് വിളിച്ചത്. എന്നാൽ താൻ പേര് പറയുന്നില്ലെന്നും അമൃത പറയുന്നു. താൻ ഫോട്ടോയൊക്കെ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. രാവിലെ താൻ ഒരുങ്ങി നിന്നെങ്കിലും സമയം കഴിഞ്ഞിട്ടും വണ്ടി വന്നില്ല എന്നാണ് അമൃത വെളിപ്പെടുത്തുന്നത്.
അന്ന് താൻ ഒരുപാട് സമയം വിളിച്ചും. പക്ഷെ അയാൾ ഫോൺ എടുത്തില്ല. പിന്നീട് കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു വിളിക്കുകയായിരുന്നു. അന്ന് അയാൾ തന്നോട് പറഞ്ഞത് ആ സീരിയലിൽ നിന്നും തന്നെ മാറ്റിയെന്നായിരുന്നു. എന്നാൽ അതൊന്ന് വിളിച്ചു പറയാനുള്ള മര്യാദ പോലും അവർ കാണിച്ചില്ല എന്നാണ് അമൃത പറയുന്നത്.
അന്ന് അവർ പറഞ്ഞ കാരണം താൻ ഒരു ചെറിയ കുട്ടിയാണെന്നും കാണാൻ ഭംഗിയൊന്നും ഇല്ലെന്നായിരുന്നു. അതിനാൽ ആ കഥാപാത്രത്തിന് ചേരില്ലെന്നും സീരിയലിലെ ചില ആർട്ടിസ്റ്റുകൾ പറഞ്ഞിട്ടാണ് ഒഴിവാക്കിയതെന്നും പറഞ്ഞു.
അന്ന് കോസ്റ്റ്യൂമിനൊക്കെ നന്നായി കഷ്ടപ്പെടുന്ന സമയം ആയിരുന്നിട്ട് പോലും താൻ എല്ലാം സെറ്റ് ആക്കി വെച്ചിരിക്കുകയായിരുന്നു. തലേന്ന് വരെ സ്ഥിരമായി വിളിച്ചിരുന്ന അയാൾ അപ്പോഴെല്ലാം എല്ലാം ഒക്കെയാണെന്നാണ് പറഞ്ഞതെന്നും അമൃത വെളിപ്പെടുത്തി.
അന്ന് ഈ കാര്യം തന്നെ വിളിച്ചൊന്ന് പറയാമായിരുന്നു. താൻ ഇതിന് വേണ്ടി ഒരുപാട് പണം ചിലവാക്കിയിരുന്നെന്നും അമൃത പറഞ്ഞു. എന്നാൽ അയാൾ സോറി അമൃത എന്ന് പറഞ്ഞ് കോൾ കട്ടാക്കുകയായിരുന്നു എന്നാണ് അമൃത പറയുന്നു.
ഇക്കാര്യം തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കിയെന്നും ആ സീരിയലിൽ അഭിനയിക്കാനായി വേറെ ഒരു സീരിയലിൽ നിന്നും പോയിട്ടില്ലെന്നും അമൃത പറഞ്ഞു.