മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അമൃത. നിരവധി സീരിയലുകളിലൂടെ എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അമൃതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായികാ വേഷത്തിലും വില്ലത്തി വേഷത്തിലുമൊക്കെ അമൃത അഭിനയിച്ചിട്ടുണ്ട്.
പട്ടുസാരി എന്ന സീരിയലിലൂടെയായിരുന്നു അമൃത അഭിനയലോകത്തേക്ക് എത്തിയത്. ഇപ്പോള്‍ മാളികപ്പുറം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. അമൃതയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ഭര്‍ത്താവ് പ്രശാന്തും.
പ്രശാന്തും സീരിയല്‍ താരമാണ്. അമൃതയും പ്രശാന്തും ഇന്ന് സോഷ്യല്‍മീഡിയയിലും താരങ്ങളാണ്. ഇവര്‍ക്ക് സ്വന്തമായി യുട്യൂബ് ചാനലുമുണ്ട്, വളരെ ആക്ടിവായി വീഡിയോ ഇടാറുണ്ട്. എന്നാല്‍ കുറച്ചുനാളുകളായി വീഡിയോകളൊന്നും കാണാനില്ലായിരുന്നു.
ഇരുവരും തനിച്ചുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇരുവരും വേര്‍പിരിഞ്ഞോ എന്ന സംശയത്തിലായിരിക്കുകയായിരുന്നു ഇതോടെ ആരാധകര്‍. ഇപ്പോഴിതാ അതില്‍ വിശദീകരണം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അമൃതയും പ്രശാന്തും.
Also Read:ഇതൊരു പുതിയ തുടക്കം ആണ്; മഞ്ഞ സാരിയില്‍ കീര്‍ത്തി സുരേഷ്, പിന്നാലെ കമന്റുമായി വരുണ്‍ ധവാന്‍
തങ്ങള്‍ക്ക് ഷൂട്ടിങ്ങും തിരക്കും കാരണമാണ് വീഡിയോകള്‍ ഇടാതിരുന്നതും ലൈവില്‍ വരാതിരുന്നതും. തങ്ങളുടെ വീഡിയോ കാണാതായതോടെ ചിലര്‍ മെസ്സേജ് അയച്ച് ചോദിച്ചിരുന്നു തങ്ങള്‍ വേര്‍ പിരിഞ്ഞോയെന്ന് എന്നും വീഡിയോകള്‍ കണ്ടില്ലെന്ന് കരുതി അങ്ങനെ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും തങ്ങള്‍ രണ്ടാളും ഇവിടെ തന്നെയുണ്ടെന്നും അമൃത പറയുന്നു.