മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരും വ്ലോഗര്‍മാരുമൊക്കെയാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും ജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത് പതിവാണ്.
അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയുടെ അതിഭ യ ങ്കരമായ സൈബര്‍ അ റ്റാ ക്കിനും ഇരുവരും ഇരയാകാറുണ്ട്. ഇപ്പോള്‍ നിയമത്തിന്റെ വഴിയെ നീങ്ങിയിരിക്കുകയാണ് താരങ്ങള്‍. മോശമായ കമന്റിടുന്നവരെ നോട്ട് ചെയ്യുന്നുണ്ടെന്നും വൈകാതെ പോലീസ് കോണ്‍ടാക്ട് ചെയ്തോളുമെന്നുമാണ് അമൃതയും അഭിരാമിയും അറിയിച്ചത്.
പിന്നാലെ,തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിങ് കമന്റുകളോടും അഭിരാമി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ താടി എല്ലിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്ന് അഭിരാമി പറഞ്ഞിരുന്നു. ഇക്കാര്യം അതുകൊണ്ടു തന്നെ തനിക്ക് ശീലമാണെന്നും ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും ബന്ധത്തിന് ശേഷം സൈബര്‍ അ റ്റാ ക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ കരയും,മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരുമെന്നും അഭിരാമി പറഞ്ഞിരുന്നു.
യുട്യൂബില്‍ സജീവമായ താരങ്ങള്‍ക്ക് സ്വന്തമായി ചാനലുമുണ്ട്. ഇതിലെ വീഡിയോകള്‍ക്ക് താഴം വരുന്ന മോശം കമന്റുകള്‍ തുറന്നുകാണിക്കുകയാണ് ഇപ്പോല്‍ അമൃതയും അഭിരാമിയും. പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ അമൃത ചേച്ചിയെ കാണുന്നതല്ലേ, എന്നും ഈ കാലത്തിനിടയ്ക്ക് എല്ലാവരുടെ ചിന്തയിലും ഇഷ്ടങ്ങളിലും പ്രവൃത്തിയിലും മാറ്റം വരില്ലേ അതിന് കുറ്റപ്പെടുത്തുന്നത് എന്നാണ്അഭിരാമി ചോദിക്കുന്നത്. വേണ്ടിടത്ത് പ്രൈവസി കൊടുത്തും മറ്റുള്ളവരുടെ പ്രൈവസി ബഹുമാനിച്ചുമാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും ഇരു താരങ്ങളും വ്യക്തമാക്കി.
ഈ കമന്റുകള്‍ ഭയ ന്നാണ് ജീവിക്കുന്നതെന്നും പുറത്തിറങ്ങാന്‍ പേടിച്ച് താന്‍ കോലം വരെ മാറ്റിയെന്നും മുന്‍പ് താന്‍ ഫ്രീക്ക് കുട്ടിയായിരുന്നെന്നും അഭിരാമി പറയുന്നു. ഇതിനൊക്കെ ആര് സമാധാനം പറയുമെന്നാണ് താരം ചോദിക്കുന്നത്.
വിവാഹം കഴിഞ്ഞോ എന്ന ചോദ്യത്തിനുത്തരം സസ്‌പെന്‍സാണ്. ഞങ്ങളെ അഹങ്കാരികളെന്ന് വിളിക്കുന്നവരോട് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. നിങ്ങളുടെ ഉള്ളിലുള്ള ദുഷിപ്പല്ലേ ഇത്തരം മോശം കമന്റുകളിലൂടെ പുറത്തേക്ക് വരുന്നതെന്നും ഒരുപാട് വേദനിപ്പിക്കുന്നുണ്ട് എന്നും അമൃത പറഞ്ഞു.
ഈ കോമ്പറ്റേറ്റീവ് വേള്‍ഡില്‍ കുറച്ച് അഹങ്കാരികളായ നില്‍ക്കുന്നത് കൊണ്ടാണ് സര്‍വൈവ് ചെയ്യുന്നത്. തെറി കമന്റുകള്‍ ഒഴിവാക്കിയാണ് റിയാക്ട് ചെയ്യുന്നത്. ഒരാള്‍ സന്തോഷിക്കുന്ന കാണുമ്പോള്‍ നമ്മളും സന്തോഷിക്കുകയല്ലേ വേണ്ടതെന്നും താരങ്ങള്‍ ചോദിക്കുന്നു.
എല്ലാവരേയും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ അനുവദിക്കു. ഞങ്ങളെ ഞങ്ങള്‍ തന്നെയാണ് പ്രശംസിക്കുന്നത്. നിങ്ങളെല്ലാം വന്ന് തെറിവിളിച്ച് പോകുവല്ലേ. ഞങ്ങളെ ഒരു ചാക്കില്‍ കെട്ടി കൊന്ന് കളഞ്ഞാല്‍ നിങ്ങള്‍ക്ക് സമാധാനമാകുമോ എന്നും അമൃത വികാരധീനയായി ചോദിക്കുന്നുണ്ട്.