അതാണ് ഭർത്താവിന്റെ വീട്ടുകാർക്ക് ഇഷ്ടം, വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി അമൃത വർണൻ

482

നിരവധി സൂപ്പർഹിറ്റ് സീരിയലുകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ നടിയായി മാറിയ താരമാ ണ് അമൃത വർണൻ. പട്ടുസാരി, പുനർജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ് തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച നടി ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

അതേ സമയം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം ഇപ്പോൾ . അമൃതയും പ്രശാന്തും തമ്മിലുള്ള വിവാഹം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. വർഷങ്ങളായുള്ള ഇരുവരുടെയും പരിചയമാണ് വിവാഹത്തിൽ എത്തിയത്.

Advertisements

പട്ടുസാരി, പുനർജനി, ചക്രവാകം, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ നടി അമൃത വർണന് സാധിച്ചിരുന്നു. ഇപ്പോൾ പ്രശാന്തിനെ കുറിച്ചും വിവാഹ ശേഷമുള്ള അഭിനയ ജീവിതത്തെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് അമൃത.

അമൃത വർണന്റെ വാക്കുകൾ ഇങ്ങനെ:

വിവാഹത്തെ കുറിച്ചു ഞാൻ എവിടെയും പോസ്റ്റ് ചെയ്തില്ലെന്ന പരാതി പറയാനാകില്ല. കാരണം വിവാഹത്തിന് മുൻപേ ഞാൻ സേവ് ദി ഡേറ്റ് ചിത്രങ്ങളും, വീഡിയോസും മറ്റും ഫേസ്ബുക്കിലും ഇൻസ്റ്റയിലും വാട്സ്ആപ് സ്റ്റാറ്റസ്സിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹശേഷവും തീർച്ചയായും അഭിനയിക്കും. ഒരിക്കലും ഫീൽഡ് ഔട്ട് ആകില്ല. എന്റെ അഭിനയത്തെ പിന്തുണയ്ക്കുന്ന ഭർത്താവും വീട്ടുകാരുമാണ് കൂടെയുള്ളത്. അദ്ദേഹത്തിന്റെ വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ആണ് ഉള്ളത്. അഭിനയത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പ്രശാന്തേട്ടൻ. പുള്ളിക്കാരൻ മുഖം മൂടി എന്നൊരു ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റിൽ വന്ന നീലക്കുയിൽ എന്ന പരമ്പരയിലും ചെറിയ വേഷം ചെയ്തു. പിന്നെ കോമഡി സ്റ്റാർസിലും എത്തിയിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഒരു ഷോർട്ട് ഫിലിം ഷൂട്ടിങ് കഴിഞ്ഞു. അതിന്റെ റിലീസ് ഉടനെ ഉണ്ടാകും. നേരത്തെ മർച്ചന്റ് നേവിയിൽ ആയിരുന്നു അദ്ദേഹം. പിന്നീട് ദുബായിൽ സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്തിരുന്നു.

നാട്ടിൽ വന്നതോടെ കൊവിഡിലും മറ്റും പെട്ടുപോയി. തിരികെ പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു. തനിക്ക് കിട്ടുന്ന വേഷങ്ങൾ നല്ലത് പോലെ ചെയ്യുക. കുടുംബ ജീവിതം നല്ല രീതിയിൽ മുൻപോട്ട് കൊണ്ട് പോവുക എന്നതൊക്കെയാണ് ആഗ്രഹം. എന്നാൽ ബിഗ് സ്‌ക്രീനിലേക്ക് വരാൻ താത്പര്യം ഇല്ല.

സീരിയലിൽ തുടരാനാണ് ഇഷ്ടമെന്ന് അമൃത പറയുന്നു. അവിടെ കിട്ടുന്ന നല്ല വേഷങ്ങൾ നല്ലതായി അവതരിപ്പിച്ചു കൊണ്ടു പോകാൻ സാധിക്കണമെന്നേയുള്ളു. അഭിനയം മുന്നോട്ട് കൊണ്ട് പോകുമോ എന്ന് രണ്ടു വർഷത്തിനു മുൻപേ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ആ രണ്ടു വർഷത്തിനിടയിൽ ഞങ്ങൾക്ക് ഇടയിൽ നല്ലൊരു സൗഹൃദവും ഉടലെടുത്തു.

അങ്ങനെ എല്ലാ കാര്യങ്ങളും പരസ്പരം ഷെയർ ചെയ്യാനും തുടങ്ങി. ഒടുവിൽ വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ തന്നെ ഇരുവീട്ടുകാരും അംഗീകരിച്ചു. പിന്നെ ഒന്നും നോക്കിയില്ല എത്രയും വേഗം വിവാഹം ഫിക്സ് ചെയ്യുക ആയിരുന്നു. രണ്ടു വർഷം കാത്തിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും ഞങ്ങളുടെ പ്രണയത്തിന് ഇല്ലായിരുന്നുവെന്നും അമൃത വ്യക്തമാക്കുന്നു.

Advertisement