സോഷ്യൽമീഡിയയിൽ ആഘോഷമാണ് അമൃത സുരേഷും ഗോപി സുന്ദറുമായുള്ള ബന്ധം. ആളുകൾക്ക് ഇരുവരുടേയും ബന്ധത്തിൽ ഇത്രയേറെ താൽപര്യം കാണിക്കാൻ കാരണം അമൃത ഡൈവോഴ്‌സിയായ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് എന്നതാണ്. ഗോപി സുന്ദറാകട്ടെ മുൻപ് മറ്റ് നിയമപരമായതും അല്ലാത്തതുമായ ബന്ധങ്ങളിലായിരുന്നു എന്നതും ചർച്ചകൾ പിറക്കാൻ കാരണം.
അതേസമയം, അമൃത സുരേഷിനെ ഗോസിപ്പുകളിലേക്ക് വലിച്ചിടുന്ന സോഷ്യൽമീഡിയ കുഞ്ഞാണെന്ന പരിഗണന പോലും കാണിക്കാതെ പത്തുവയസുകാരിയായ മകൾ പാപ്പു എന്ന അവന്തികയേയും വലിച്ചിഴയ്ക്കുന്നുണ്ട്. അമൃതയുടെയും ബാലയുടെയും മകൾ ആണ് പാപ്പു. ഗോപി സുന്ദറുമായുള്ള പ്രണയ വാർത്ത വന്നപ്പോൾ മകളെ കളഞ്ഞ് പോകുമോ, മകളെ കൂടാതെ സെൽഫി എടുക്കുന്നു എന്നൊക്കെ പറഞ്ഞ് കൊണ്ട് ധാരാളം കമന്റുകൾ ഓരോ ഫോട്ടോകൾക്കും താഴെ വരുമായിരുന്നന്ന് പറയുകയാണ് അമൃത.
മകളെ വിവാദത്തിലേക്ക് വലിച്ചിടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് അമൃത സുരേഷ് അടുത്തിടെ കൗമുദിയ്ക്ക് അഭിമുഖം നൽകിയിരുന്നു. ഞാൻ എന്താണ് എന്നും എങ്ങിനെയാണ് എന്നും വളരെ വ്യക്തമായി അറിയുന്ന ആളാണ് എന്റെ മകൾ പാപ്പു. പത്ത് വയസ്സേ ഉള്ളൂവെങ്കിലും അവൾക്ക് അവൾക്ക് ആവശ്യത്തിന് പക്വതയുണ്ട്. എനിക്ക് എന്തും അവളെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പലപ്പോഴും ഗോസിപ്പുകൾ കണ്ട് ഞാൻ തളർന്നിരിയ്ക്കുമ്പോൾ എന്നെ ആശ്വസിപ്പിയ്ക്കുന്നത് പോലും പാപ്പുവാണ്- എന്ന് അമൃത പറയുന്നു.
ഗോപി സുന്ദറുമായുള്ള ബന്ധം ആദ്യമായി തുറന്ന് പറഞ്ഞത് പോലും മകളോടാണ് എന്ന് അമൃത സുേഷ് വ്യക്തമാക്കുന്നുണ്ട്. താൻ ആദ്യം പറഞ്ഞ് അനുവാദം വാങ്ങിയത് മകളോട് ആണ്. അമ്മയ്ക്ക് ചെറുതായി ഒരു ലവ്വ് ഉണ്ട് എന്നാണ് പറഞ്ഞത്. പിന്നീട് അദ്ദേഹവും അവളോട് സംസാരിച്ചു. അവളും ഹാപ്പിയാണ്, അവളുടെ സന്തോഷമാണ് എനിക്ക് പ്രധാനം. അവളുടെ കംഫർട്ട് ആണ് ഞാൻ എപ്പോഴും നോക്കുന്നത്. എന്റെ ലോകവും സംഗീതവും അവളാണെന്നും അമൃത വിശദീകരിച്ചു.
എന്നാൽ തന്നേയും മകളേയും കുറിച്ചുള്ള വാർത്തകളെല്ലാം നെഗറ്റീവായാണ് വരുന്നതെന്നും ഞാൻ മോളെ ഒഴിവാക്കി, വിശക്കുന്ന മകൾക്ക് ഭക്ഷണം വാങ്ങി കൊടുത്തില്ല എന്നൊക്കെയാണ് വാർത്തകളെന്നും അമൃത പറയുന്നു. ഞങ്ങൾ ഗുരുവായൂരിൽ പോയ ഒരു വീഡിയോ ഉണ്ടായിരുന്നു. അതിൽ ഞങ്ങൾ മൂന്ന് പേരും നിന്ന് സെൽഫി എടുക്കുന്നതിന് ഇടയിൽ അവൾ വയറിൽ കൈ വയ്ക്കുന്നതും പിന്നിലേക്ക് വലിയുന്നതുമായാണ് കാണുന്നത്.
സത്യത്തിൽ പാപ്പുവിനെ അറിയുന്നവർക്ക് അറിയാം, അവൾക്ക് ഫോട്ടോ എടുക്കുന്നതിനോട് താത്പര്യമേ ഇല്ലാത്ത ആളാണ്. അപ്പോൾ അവൾ പിന്നോട്ട് വലിയും. ആ സമയത്ത് ഞങ്ങൾ ശ്രീകോവിലിൽ നിന്ന് ഇറങ്ങിയതും അവൾക്ക് ബാത്‌റൂമിൽ പോകണം എന്ന് പറഞ്ഞു, അതിനിടയിലാണ് ഫോട്ടോ എടുക്കുന്നത്. എനിക്ക് ഇപ്പോ വരും എന്ന് പറഞ്ഞായിരുന്നു അവൾ വയറിൽ കൈ വച്ചതെന്നും അമൃത തുറന്നു പറയുന്നു.
പക്ഷെ വാർത്ത വന്നപ്പോൾ, വിശന്ന മകൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാത്ത അമ്മ എന്നാണ്. അത് കണ്ട് പാപ്പു ചോദിച്ചു, അമ്മേ ഇത് ഞാൻ അന്ന് അപ്പി ഇടണം എന്ന് പറഞ്ഞതല്ലേ എന്ന്. ഗോസിപ്പുകൾ പലതും ഞാൻ കാണുന്നതിന് മുന്നേ കാണുന്നത് അവളാണ്. എന്നോ ഒരിക്കൽ അവൾ വിളിച്ച് പറഞ്ഞു, ‘അമ്മയ്ക്ക് വേറെ മോളുണ്ട്’ എന്നാണ് പുതിയത് എന്ന്’- അമൃത സുരേഷ് പറയുന്നു.