‘എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക്’, സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്; ‘മൈ ഹാപ്പി പാപ്പു’വെന്ന് ഗോപി സുന്ദറും

1914

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സംഗീത റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. വേറിട്ട ആലാപന ശൈലിയുമായെത്തിയ അമൃത ഷോയിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ ഹൃദയങ്ങളിൽ ചേക്കേറിയിരുന്നു. നിരവധി മനോഹര ഗാനങ്ങൾ ആലപിച്ച് കൈയ്യടി നേടിയിട്ടുള്ള അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന് അമൃതം ഗമയ എന്ന പേരിൽ മ്യൂസിക് ബാൻഡും ആരംഭിച്ചിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും സഹോദരിമാർ ചേർന്ന് നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു.

ഐഡിയ സ്റ്റാർ സിംഗർ എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. ആദ്യം അമൃതയെ വിവാഹം ചെയ്തത് തെന്നിന്ത്യൻ താരമായ നടൻ ബാല ആയിരുന്നു. ഒരു മകളായ ശേഷം ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. മകളായ അവന്തിക എന്ന പാപ്പു അമൃതയ്‌ക്കൊപ്പമാണ് കഴിയുന്നത്. ഇടയ്ക്ക് പാപ്പുവിനെ കാണാനായി ബാല എത്താറുണ്ട്.

Advertisements

ഗായികയായ അമൃത അഭിനയത്തിലും മോഡലിങ്ങിലും ഒരേപോലെ തിളങ്ങുന്നതിനിടെയാണ് സംഗീതസംവിധായകൻ ഗോപിസുന്ദറുമായുള്ള അടുത്തത്. ഈ ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടുകയാണ് അമൃത ഇപ്പോൾ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് താഴെ കമന്റുകളും ട്രോളുകളും നിറയുകയാണ്. അമൃത സുരേഷും ഗോപിസുന്ദറും ഒന്നിച്ചപ്പോൾ അമൃതയുടെ മകൾ അവന്തികയെന്ന പാപ്പുവിനെക്കുറിച്ചായിരുന്നു പലരുടെയും ചോദ്യം. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂ എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.

ALSO READ- – അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാൻ തന്നെ നൽകണം, പറയുന്നത്ര എളുപ്പമല്ല ഒന്നും സിംഗിൾ പേരന്റിംഗിനെക്കുറിച്ച് അമൃത സുരേഷ് അന്ന് പറഞ്ഞത്

അവന്തികയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. അമ്മൂമ്മയുടെ ഒപ്പം യൂട്യൂബ് ചാനലിലൂടെ വീഡിയോകൾ പങ്കിട്ട് പാപ്പുവും ആരാധകരോട് സംവദിക്കാറുണ്ട്. പ്രിയപ്പെട്ട നായ്ക്കുട്ടി ബഗീരയ്ക്കൊപ്പമുള്ള വീഡിയോയുമായും പാപ്പു എത്തിയിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ സന്തോഷത്തിലാണ് പാപ്പു. സ്‌കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് അമൃത ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന ക്യാപ്ഷനോടെയായാണ് അമൃത പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പുവെന്ന ക്യാപ്ഷനോടെ ഗോപി സുന്ദറും ചിത്രം സ്റ്റോറിയാക്കിയിട്ടുണ്ട്.

ALSO READ- അപാര കഴിവുള്ള നടൻ, കേരളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയുടെയും സ്വത്താണ് അയാൾ: ഫഹദ് ഫാസിലിനെ പുകഴ്ത്തി മതിയാവാതെ കമൽഹാസൻ

അതേസമയം, ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. നിരവധി ആളുകളാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. സ്‌കൂൾ തുറന്നിട്ട് നാളിത്രയായല്ലോ, ഇതുവരേയും എവിടെയായിരുന്നു എന്ന ചോദ്യങ്ങളും പോസ്റ്റിന് താഴെയുണ്ട്. പാപ്പുവിന് ആശംസകൾ അറിയിച്ചുള്ള കമന്റുകളുമുണ്ട്. എല്ലാ നന്മകളും നേരുന്നു മോളേ എന്ന കമന്റുമായി അമൃതയുടെ അച്ഛനും രംഗത്ത് എത്തിയിട്ടുണ്ട്. ഇതിന് താങ്ക് യൂ അച്ഛാ എന്നാണ് അമൃതയുടെ മറുപടി.

Advertisement