അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ; അമ്മയെ കുറിച്ച് അമൃത സുരേഷ്

208

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇപ്പോള്‍ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചാണ് താരം എത്തിയത്.

Advertisements

‘ജനിച്ചതിനും.. ജീവിക്കുന്നതിനും.. പൊരുതുന്നതിനും.. ഒക്കെ കാരണമായ ഞങ്ങളുടെ അമ്മപ്പൊന്നിന് ഇന്ന് 60 ാം പിറന്നാള്‍. എത്രയൊക്കെ വേദനകളുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും ഭഗവന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഞങ്ങളുടെ സ്വത്തിന് ആഘോഷിക്കാന്‍ തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.. അച്ഛ എന്നും അമ്മേടെ കൂടെ തന്നെ കാണും ട്ടാ.. ഭഗവാനും.. ഞങ്ങളുടെ പൊന്നമ്മക്ക് ആയിരമായിരം ഉമ്മ’, അഭിരാമി സുരേഷ് കുറിച്ചു.

അമൃത അടുത്തില്ലാത്തതിന്റെ വിഷമവും അഭിരാമി പ്രകടമാക്കി. ‘ചേച്ചിക്കുട്ടി… താനില്ലാതെ എന്തോ പോലെ. വേഗം ഷോ ഒക്കെ തീര്‍ത്ത് ഓടി വാ’ എന്ന വരികളോടെയാണ് ഗായിക കുറിപ്പ് അവസാനിപ്പിക്കുന്നത്. അഭിരാമിയുടെ പോസ്റ്റിനു പിന്നാലെ നിരവധി പേരാണു ലൈലയ്ക്ക് ഷഷ്ടിപൂര്‍ത്തി ആശംസകള്‍ അറിയിക്കുന്നത്.

സംഗീതജീവിതത്തില്‍ എല്ലാവിധ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നയാളാണ് അമ്മയെന്നും മുന്നോട്ടു ജീവിക്കാനുള്ള പ്രചോദനം പകരുന്നത് അമ്മയാണെന്നും അമൃതയും അഭിരാമിയും മുന്‍പ് അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ തുറന്നു പറഞ്ഞിട്ടുണ്ട്.

 

Advertisement