മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന ജനപ്രീയ സീരിയലിലൂടെയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിന് ശേഷം ഗീതാ ഗോവിന്ദം എന്ന സീരിയലിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിൽ നടി എത്തി .
ഇതിൽ അമൃത നായരും അജു തോമസുമാണ് ജോഡികളായി എത്തിയിരുന്നത്.
ഓൺസ്ക്രീൻ പെയർ ആയി എത്തുന്ന ഇരുവരുടെയും കോമ്പോ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കാരണം രണ്ട് പേരെയും ചേർത്ത് ഒരുപാട് ഗോസിപ്പുകളും വന്നു. എന്നാൽ അജു റിയൽ ലൈഫിൽ വിവാഹം ചെയ്തതോടെയാണ് ഗോസിപ്പുകൾ അവസാനിച്ചത്.
ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ അജു സീരിയൽ നിന്നും പിന്മാറുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിന്നെ മിസ്സ് ചെയ്യും എന്ന് പറഞ്ഞ് അമൃത നായർ പോസ്റ്റ് പങ്കുവച്ചതോടെയാണ് സീരിയലിൽ നിന്നും അജു തോമസ് പിന്മാറുകയാണ് എന്ന വാർത്ത പുറത്തുവരുന്നത്.
വരുണ്‍ എന്നാണ് സീരിയലില്‍ അജു തോമസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. രേഖയായി അമൃത നായരും എത്തുന്നു. ‘വരുണ്‍ ഞങ്ങള്‍ നിന്നെ മിസ്സ് ചെയ്യും. നമ്മുടെ ഫ്രണ്ട്ഷിപ് ലൈഫ് ലോങ് കൂടെയുണ്ടാവട്ടെ. രേഖ നന്നായി വരുണിനെ മിസ്സ് ചെയ്യും കേട്ടോ. നമ്മുടെ ഗീതാഞ്ജലി ഫാമിലിയും. നിന്റെ സ്ഥാനം റീപ്ലെയിസ് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. എനിക്ക് ഇന്നുവരെ കിട്ടിയതില്‍ എന്റെ ഏറ്റവും മികച്ച ഓണ്‍സ്ക്രീന്‍ ഭര്‍ത്താവാണ് നീ. നിന്നെ പോലൊരാളെ ഇനിയെനിക്ക് കിട്ടില്ല’ എന്നൊക്കെ പറഞ്ഞാണ് അമൃത പോസ്റ്റ് പങ്കുവച്ചത്.