അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്സ് എന്ന രോഗം: അമ്മയെ കാണാതായതിനെ കുറിച്ച് അശോകൻ

1415

1979ൽ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലെ ‘വാണിയൻ കുഞ്ചു’ വിനെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കെത്തിയ താരമാണ് അശോകൻ. മലയാളചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക പ്രഗൽഭ സംവിധായകരുടെയും ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല. തനിക്കു ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കിയിട്ടുണ്ട്.

ഇപ്പോളിതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, അമ്മ ഒരു അൽഷിമേഴ്‌സ് രോഗിയായിരുന്നു. ഒരിക്കൽ അമ്മയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു.

Advertisements

അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് വിചാരിച്ച് ആണ് വിവാഹത്തിൽ പങ്കെടുപ്പിക്കാൻ കരുതിയത്. ട്രെയിനിലായിരുന്നു യാത്ര, എസി കംപാർട്ട്‌മെന്റിൽ. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും ഞാൻ അപ്പർ ബർത്തിലും ഉറങ്ങാൻ കിടന്നു. ഇടയ്ക്ക് അമ്മയെ ഞാൻ എഴുന്നേറ്റ് നോക്കിയിരുന്നു. എന്നാൽ എപ്പോഴോ ഒന്ന് കണ്ണടച്ചു പോയി.

ALSO READ
തൊഴിൽ നിഷേധം തെറ്റ് തന്നെ, ശ്രീനാഥ് ഭാസിയെ വിലക്കിയ നടപടി തെറ്റ്; പ്രതികരണവുമായി മമ്മൂട്ടി

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. നോക്കിയപ്പോൾ അമ്മയെ കാണാനില്ല. എല്ലായിടത്തും ഞാൻ തിരക്കി. ഒടുവിൽ കംപാർട്ട്‌മെന്റുകൾ ക്കിടയിലൂടെ ഞാൻ നടന്ന് ചെല്ലുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടു.

അപ്പോഴാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്. ആ കുറച്ച് സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്‌സ് എന്ന രോഗം എന്നും അശോകൻ പറയുന്നുണ്ട്.

ഭരതൻ സംവിധാനം ചെയ്ത ‘പ്രണാമം’, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത ‘അനന്തരം’ ഹരികുമാർ സംവിധാനം ചെയ്ത ‘ജാലകം” തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുദാഹരണങ്ങളാണ്.

ALSO READ
ആ ദിലീപ് ചിത്രത്തിന് ഏറ്റത് ഷംന കാസിമിന്റെ ശാപം, നായികായിരുന്ന തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി, ദീലീപ് വിളിച്ചത് പറഞ്ഞത് ഇങ്ങനെ: കണ്ണീരോടെ ഷംന വെളിപ്പെടുത്തിയത്

ഇടവേള, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങി അനേകം ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി. മിനിസ്‌ക്രീൻ പരമ്പകളിലും സജീവമാണ്. നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം. ചലച്ചിത്രഗാന സംബന്ധിയായ മിനിസ്‌ക്രീൻ ഷോകളിൽ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട് അദ്ദേഹം.

 

Advertisement