പീഡനക്കേസിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മാല പാർവതി അമ്മയുടെ ഐസിയിൽ നിന്നും രാജിവെച്ചു. വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിലെ മെല്ലെപ്പോക്ക് താരങ്ങൾ ചോദ്യം ചെയ്തിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതോടെയാണ് അമ്മയുടെ പരാതി പരിഹാരസമിതിയിൽ നിന്നും മാല പാർവതി രാജിവെച്ചത്.
വിജയിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയർന്നത്. ഇതിൽ പ്രതിഷേധിച്ചാണ് മാല പാർവതി രാജിക്കത്ത് നൽകിയത്.
ALSO READ
വിജയിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ എക്സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് ബാബുരാജും വ്യക്തമാക്കിയിരുന്നു. ശ്വേത മേനോനും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. മാല പാർവതി, രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ തുടങ്ങിയവരടങ്ങുന്ന ഐസി കമ്മിറ്റി വിജയ് ബാബുവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
പീഡനക്കേസിൽ ആരോപണ വിധേയനായ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മാല പാർവതി അമ്മയുടെ ഐസിയിൽ നിന്നും രാജിവെച്ചു.
ALSO READ
നായികയായി സിനിമകൾ ചെയ്യാൻ കഴിയാതെ പോയത് ഒരുപാട് ആളുകൾ പാരകൾ വെച്ചതിനാലാണ് : സുമ ജയറാം
വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിലെ മെല്ലെപ്പോക്ക് താരങ്ങൾ ചോദ്യം ചെയ്തിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതോടെയാണ് അമ്മയുടെ പരാതി പരിഹാരസമിതിയിൽ നിന്നും മാല പാർവതി രാജിവെച്ചത്. വിജയിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയർന്നത്. ഇതിൽ പ്രതിഷേധിച്ചാണ് മാല പാർവതി രാജിക്കത്ത് നൽകിയത്.