സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഗോപി സുന്ദറിന്റെ സംഗീതവും അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും. ഒഫീഷ്യലായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെ തന്നെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളിലേക്ക് പോയ ഗോപി സുന്ദര്‍ എപ്പോഴും വിവാദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ രണ്ട് ആണ്‍മക്കളും അമ്മ പ്രിയയുടെ തളലില്‍ വളര്‍ന്നു വലുതായിരിക്കുകയാണ്.
മാധവും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതനാണ്. അച്ഛനുമായി പിരിഞ്#ാണ് താമസമെങ്കിലും അച്ഛന്റെ സംഗീതത്തിലെ കഴിവ് മാധവിന് ലഭിച്ചിട്ടുണ്ട്. തന്റെ ഗുരുവായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ഫോട്ടോ ഗോപി സുന്ദര്‍ സോഷ്യല്‍മീഡിയയിലൂടെ മുന്‍പൊരിക്കല്‍ പങ്കുവെച്ചിരുന്നു.
ഇതിനിടെ, സോഷ്യല്‍മീഡിയയില്‍ മാധവ് പുതിയ ബൈക്ക് വാങ്ങിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മാധവ് സുന്ദര്‍.
മാധ്യമങ്ങളില്‍ ‘അമ്മ നല്‍കിയ കരുത്തില്‍ നിന്ന് മാധവ് സുന്ദറിന്റെ സ്വപ്നം പൂവണിയുന്നു. ഹണിമൂണ്‍ ആഘോഷത്തിനിടെ ഗോപി സുന്ദറിനെ നടുക്കിയ കാഴ്ച ഇതായിരുന്നു’- എന്ന തലക്കെട്ടോടെയാണ് മാധവിനെക്കുറിച്ചുള്ള വ്യാജവാര്‍ത്ത എത്തിയത്. ഇതിനോട് രൂക്ഷമായാണ് മാധവ് പ്രതികരിക്കുന്നത്.
‘ഇത്തരത്തിലുള്ള നോണ്‍സെന്‍സുകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഞാന്‍ ബൈക്ക് ഒന്നും വഞ്ചിച്ചിട്ടില്ല. സുഹൃത്ത് വര്‍ക്ക് ചെയ്യുന്ന ഷോറൂമിലേക്ക് പോയിരുന്നു’- എന്നാണ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബൈക്കോടിച്ച് നോക്കുന്നതിന്റെ ഫോട്ടോകളും കഴിഞ്ഞ ദിവസം മാധവ് പോസ്റ്റ് ചെയ്തതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താന്‍ ഒരു ബൈക്കും വാങ്ങിയിട്ടില്ലെന്നും മാധവ് പറഞ്ഞു.
തുടര്‍ന്ന് നിരവധി പേരാണ് മാധവിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് രംഗത്തെത്തിയത്. അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ചിത്രങ്ങളും കഴിഞ്ഞ ദിവസം മാധവ് പങ്കുവെച്ചിരുന്നു. അമ്മയെയാണ് തങ്ങളിപ്പോഴും പിന്തുണയ്ക്കുന്നതെന്നും അച്ഛന്റെ മടങ്ങിവരവിന് ഞങ്ങളൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നുമാണ് മാധവ് മുന്‍പ് തന്നെ തുറന്നടിച്ചത്.
‘അമ്മയാണ് ഞങ്ങള്‍ക്കെല്ലാം, അമ്മയോടാണ് ഞങ്ങള്‍ എല്ലാ കാര്യവും സംസാരിക്കാറുള്ളത്. ഞങ്ങള്‍ക്ക് ഒരുകുറവും വരുത്താതെയാണ് അമ്മ ഞങ്ങളെ നോക്കുന്നത്. ജീവിതത്തിലൊരിക്കലും അച്ഛനെപ്പോലെയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും അച്ഛന്റെ ശീലങ്ങളൊന്നും തന്നെ പിന്തുടരാനും പോവുന്നില്ല എന്നും മാധവ് തുറന്നുപറഞ്ഞിരുന്നു.
കൂടാതെ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഡ്രൈവിംഗ് നല്ല ഇഷ്ടമായിരുന്നുവെന്നും കാറോടിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹമാണ് എന്നാണ് മാധവ് പറഞ്ഞത്. ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു ഡ്രൈവിംഗ്. അത് യാഥാര്‍ത്ഥ്യമായത് അദ്ദേഹത്തിലൂടെയാണെന്നും മാധവ് പറയുന്നു.