അമ്മയ്ക്ക് ക്യാൻസർ വന്നതോടെ ആണ് അച്ഛൻ ഉപേക്ഷിച്ച് പോയതെന്ന് പലരും പറഞ്ഞു, എന്നാൽ സത്യം അതല്ല; വെളിപ്പെടുത്തലുമായി സായി കുമാറിന്റെ മകൾ

33796

അഭിനയ രംഗത്തേക്ക് സിനിമാ താരങ്ങളുടെ മക്കൾ എത്തുന്നത് സാധാരണ കാര്യമാണ്. കൂടുതലും താരപുത്രന്മാരുടെ എൻട്രിയാണ് ഇതുവരെ നടന്നിട്ടുള്ളത്. എന്നാൽ നടൻ സായി കുമാറിന്റെ മകൾ വൈഷ്ണവി കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി അഭിനയത്തിൽ സജീവമായി തുടരുകയാണ്.

കൊട്ടാരക്കര ശ്രീധരൻ നായരുടെ തലമുറയിൽ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകൾ വൈഷ്ണവി സായി കുമാർ. അച്ഛൻ സിനിമയിൽ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നിൽക്കുമ്പോൾ, മകൾ തിരഞ്ഞെടുത്തത് സീരിയൽ ലോകമാണ്.

Advertisements

അച്ഛൻ സായി കുമാറിന്റെയും മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും പാത സിനിമയും നാടകവുമായിരുന്നെങ്കിൽ അഭിനേത്രിയായി മാറിയ വൈഷ്ണവി ടെലിവിഷൻ സീരിയലുകളിലാണ് സജീവമായത്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുർഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു.സീരിയലിൽ കനകദുർഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനിൽ നിറയുന്നത്.

പ്രശസ്ത നടൻ സായി കുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നകുമാരിയുടെയും കളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തിയത് തന്നെ. അച്ഛന് താൻ അഭിനേത്രിയാകുന്നതിൽ താൽപര്യമില്ലായിരുന്നെന്ന് വൈഷ്ണവി പറഞ്ഞിരുന്നു. എന്നാൽ ചെറുപ്പത്തിൽ തനിക്ക് അഭിനയത്തേക്കാൾ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ പഠിക്കൂ.

എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും നടി മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. 2018-ൽ വിവാഹിതയായ വൈഷ്ണവി ഇപ്പോൾ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് അഭിനയം തുടരുന്നത്.

ALSO READ- ‘പഴയ ജീവിതം എനിക്ക് വേണ്ട; ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുക എന്നതാണ് ഇനി ലക്ഷ്യം, വീട്ടുകാർ പോലും എനിക്ക് വോട്ട് അഭ്യർത്ഥിച്ചിരുന്നില്ല’ എന്ന് റിയാസ് സലീം

ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചും അച്ഛൻ സായി കുമാർ പിണങ്ങി പോയതിന്റെ കാരണവുമൊക്കെ വൈഷ്ണവി തുറന്നുപറയുകയാണ്. സിനിമയിൽ അഭിനയിക്കാനുള്ള അവസരം സ്‌കൂളിൽ പഠിക്കുമ്പോഴേ വന്നിരുന്നു. എന്നാൽ, അന്നേരം തന്നെ അച്ഛനത് വെട്ടി. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം.

പിന്നീട് മുല്ല എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള ചാൻസുമായി ദിലീപങ്കിൾ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാനാണ് അച്ഛൻ പറഞ്ഞത്. അങ്ങനെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനിൽ ദിലീപും മീര നന്ദനും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഇത് ഞാൻ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞപ്പോൾ ‘അതുശരി കെട്ടിപ്പിടിക്കാൻ വേണ്ടിയാണോന്നാണ് അച്ഛൻ ചോദിച്ചതെന്ന്’ വൈഷ്ണവി പറയുന്നു.

ALSO READ-‘മഡോണ സെബാസ്റ്റ്യന് ഇതെന്തുപറ്റി; ചുണ്ട് ആകെ മാറിയല്ലോ! സർജറി ചെയ്‌തോ’; നടിയുടെ പുതിയ ഫോട്ടോകൾ വലിയ ചർച്ചയാകുന്നു

അച്ഛൻ വളരെ ജോളിയായിരുന്നു. അമ്മയെക്കാളും അച്ഛനാണ് ജോളി. അച്ഛൻ ഉണ്ടെങ്കിൽ നല്ല രസമാണ്. അമ്മ കുറച്ച് ദേഷ്യം പ്രകടിപ്പിക്കും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ എന്നെ ബോർഡിങ്ങിൽ കൊണ്ട് പോയി തള്ളി. ആ കാലയളവിൽ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ച്‌മെന്റ് നഷ്ടപ്പെട്ടു. തന്റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത് അച്ഛനോട് ആയിരുന്നെങ്കിലും ഇപ്പോൾ കോൺടാക്ട് ഒന്നുമില്ലെന്നും വൈഷ്ണവി പറയുന്നു.

ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയംതൊട്ടാണ് അച്ഛൻ അകന്നത്. ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് ഞാൻ. അമ്മ കൂടെയുള്ളത് കൊണ്ട് മുന്നോട്ട് പോയെന്നും അച്ഛൻ മാറി നിന്നത് മുതൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്നുപോലും മോശം പ്രതികരണമാണ് ഉണ്ടായതെന്നും താരം പറയുന്നു.

ബോഡി ഷെയിമിങ്ങ് പോലെ അവർ എന്നെ കളിയാക്കാനും പതുക്കെ അവഗണിക്കാനും തുടങ്ങി. എന്റെ കാരണം കൊണ്ടാണ് അച്ഛൻ പോയതെന്ന് വരെ പറഞ്ഞവരുണ്ട്. മാനസികമായി കുറേ തകർന്ന് പോയെങ്കിലും അമ്മയുടെ പിന്തുണയോടെ തിരിച്ച് വരവ് നടത്തുകയായിരുന്നു. അമ്മയുടെ വീട്ടുകാരുടെ പിന്തുണ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. പിന്നെ അച്ഛന്റെ ഇളയ അനിയത്തിയാണ് പിന്തുണ തന്ന് കൂടെ ഉണ്ടായിരുന്നത്.- വൈഷ്ണവി മനസ് തുറക്കുന്നു.

അതേസമയം അച്ഛൻ അമ്മയെ ഉപേക്ഷിച്ചത് ക്യാൻസർ വന്നതുകാരണമാണെന്ന് പറയുന്നവരെ വിമർശിച്ചും താരം പ്രതികരിച്ചു. അമ്മയ്ക്ക് ക്യാൻസർ വന്നതിന് ശേഷമാണ് അച്ഛൻ പോയതെന്ന വാർത്തകൾ തെറ്റാണ്. അച്ഛൻ പോയി കുറച്ച് കഴിഞ്ഞതിന് ശേഷമാണ് അമ്മയ്ക്ക് രോഗം സ്ഥിരികരിക്കുന്നതെന്നും വൈഷ്ണി വ്യക്തമാക്കി.

Advertisement