താര സംഘടനയായ അമ്മയിലെ ജനാധിപത്യമില്ലായ്മയെ ചൂണ്ടിക്കാട്ടിയതിന് തന്നെ ഒറ്റപ്പെടുത്തിയെന്നും, അതിന് പ്രധാന പങ്ക് വഹിച്ചത് മണിയൻപിള്ള രാജുവാണെന്നും പറയുകയാണ് കൊല്ലം തുളസി. മഹാ നടൻ ആയാൽ മാത്രം പോരെന്നും നല്ല ഭരണാധികാരിയകണമെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞു.
ALSO READ
അമ്മയുടെ തുടക്കം മുതൽ ഞാനുണ്ട്. ഒരിക്കൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെയുള്ള പാനൽ വന്നു. ഞാൻ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് ഒറ്റപ്പെടുത്താൻ മുന്നിൽ നിന്നത് മണിയൻപിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളിൽ നിന്നും കട്ട് ചെയ്തു.
ഇന്ന് ആ മണിയൻപിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ അവർക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.
ഭരിക്കാൻ അറിയുന്നവർ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടൻ ആണെന്ന് കരുതി ഭരിക്കാൻ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്തിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേർ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. ഒരു പടത്തിൽ വന്നു അതിന് അവാർഡ് കിട്ടി എന്ന് പറഞ്ഞ് അയാളെ എടുക്കുന്ന നിലപാടാണ് ഇന്നുള്ളത്. അവാർഡ് കിട്ടാൻ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല.
‘മമ്മൂട്ടിയോ മോഹൻലാലോ അല്ലാതെ വേറെ ആർക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല. ഒരു പ്രശ്‌നം വരുമ്പോൾ അവരുടെ വാക്കുകൾക്ക് വിലയുണ്ട്. ഒരു നിർമ്മാതാവ് പണം കൊടുത്തില്ലെങ്കിൽ അവരോട് പറയാൻ മമ്മൂട്ടിയ്‌ക്കോ മോഹൻലാലിനോ പറ്റുകയുള്ളൂ.
ALSO READ
ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറൽ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹൻലാലുമെന്ന രണ്ട് മതിലുകൾ അവിടെയുള്ളത് കൊണ്ടാണ്.