അന്നും ഇന്നും ലുക്കിന്റെ കാര്യത്തില്‍ മുന്നിലാണ് തമിഴ് താരം തൃഷ കൃഷ്ണ . 40 വയസ്സിലേക്ക് കടന്നെങ്കിലും ഇപ്പോഴും നായികയായിട്ടാണ് തൃഷ സിനിമയില്‍ അഭിനയിക്കുന്നത്. ഈ അടുത്ത് ഹിറ്റായ ലിയോ സിനിമയിലും വിജയുടെ നായികയായി താരം എത്തി. ഒപ്പം അജിത്തിന്റെ കമലിന്റെ നിരവധി ചിത്രങ്ങളില്‍ തൃഷ എത്തി. ഇപ്പോഴിതാ തൃഷയുടെ മുന്‍പ് നിശ്ചയിച്ച വിവാഹം എങ്ങനെ മുടങ്ങി എന്ന് പറയുന്ന അമ്മയുടെ അഭിമുഖ വീണ്ടും ചര്‍ച്ചയാവുകയാണ്.
തൃഷയാണ് പയ്യനെ വേണ്ടെന്ന് പറഞ്ഞത് എന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്.
വിവാഹ നിശ്ചയത്തിന് ശേഷവും തൃഷയ്ക്ക് നിരവധി സിനിമ അവസരങ്ങള്‍ വന്നു. ഇതില്‍ വരുണിന്റെ കുടുംബത്തിന് അതൃപ്തി തോന്നി. വരുണും തൃഷയും ചേര്‍ന്ന് വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുത്താല്‍ അത് ശരിയാകുമായിരുന്നു. എന്നാല്‍ വരുണിന്റെ കുടുംബമാണ് സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ പറഞ്ഞത്. ഇതോടെ തൃഷ ഈ വിവാഹത്തില്‍ നിന്നും പിന്‍മാറാം എന്ന് പറയുകയായിരുന്നുവെന്നാണ് തൃഷയുടെ അമ്മ വെളിപ്പെടുത്തിയത്.
നമുക്ക് ഒട്ടും യോജിക്കാത്ത കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്ത് ജീവിക്കുന്നത് ഒരു തരത്തിലും ന്യായമായ കാര്യമല്ല. ചില കാര്യങ്ങള്‍ നമ്മുക്ക് അംഗീകരിക്കാന്‍ കഴിയാത്തത് ആണെങ്കില്‍ പിരിയുന്നതാണ് നല്ലത് എന്നും തൃഷയുടെ അമ്മ അന്ന് വ്യക്തമാക്കി.