2030ല്‍ അമൃതയുടെ വിവാഹം നടക്കും; തുറന്ന് പറഞ്ഞ് നടിയുടെ അമ്മ

118

കുടുംബ വിളക്ക് എന്ന ഒറ്റ പരമ്പരയിലൂടെ കടന്നുവന്ന നടിയാണ് അമൃത നായർ. തുടർന്ന് നിരവധി പരമ്പരകളിൽ അമൃത അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമൃതയും അമ്മയും നൽകിയ അഭിമുഖമാണ് വൈറലാവുന്നത്.

Advertisements

ഇതിൽ നടിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യം വന്നപ്പോൾ ഇതിന് അമ്മയും അമൃതയും നൽകിയ മറുപടിയും ഏറെ രസകരം. മകളുടെ വിവാഹം 2030 ആയിരിക്കും നടക്കുക എന്ന് അമൃതയുടെ അമ്മ പറഞ്ഞപ്പോൾ, എപ്പോൾ മൂക്കിൽ പല്ല് മുളച്ചിട്ടോ എന്നാണ് അമൃത തിരിച്ചു ചോദിക്കുന്നത്. ഇതിനിടെ അമൃതയ്ക്ക് ലൗവ്വർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അമൃതയുടെ അമ്മ വിരളിൽ എണ്ണാൻ തുടങ്ങി, ഇതിനിടെ എണ്ണാൻ പറ്റില്ലെന്നും അത്രത്തോളം ഉണ്ടായിരുന്നുവെന്നും അമൃത പറഞ്ഞു.

താനും സിംഗിളാണ് തന്റെ മകളും സിംഗിൾ ആണെന്ന് അമ്മ പറഞ്ഞപ്പോൾ, അമ്മ സിംഗിൾ ഒന്നുമല്ലെന്നും കല്യാണം കഴിച്ചു രണ്ടു മക്കളുണ്ടെന്നാണ് അമൃത പറഞ്ഞത്. എന്നാൽ ഇപ്പോൾ താൻ സിംഗിൾ ആണെന്ന തരത്തിൽ തന്നെയാണ് അമ്മ പറഞ്ഞത്.

അമൃതയ്ക്ക് ഇപ്പോഴും പക്വത വന്നിട്ടില്ല, ഏത് സെറ്റിൽ പോയാലും ഇവൾക്ക് പക്വത വന്നിട്ടില്ല എന്ന് തന്നെയാണ് പറയുന്നത്. ആദ്യം അത് വരട്ടെ. ഒരു കുഞ്ഞൊക്കെ ആയാൽ അതിനെ വളർത്താൻ പറ്റണമല്ലോ അമ്മ പറഞ്ഞു.

എന്തായാലും വിവാഹപ്രായം ആകുമ്പോഴേക്കും വിവാഹം കഴിപ്പിക്കുമെന്ന് അമ്മ പറഞ്ഞു. ഇതിനിടെ അങ്ങനെ ചെയ്തില്ലെങ്കിൽ താൻ ചാടി പോകുമെന്ന് അമൃതയും പറഞ്ഞു. എന്തായാലും ഈ അമ്മയുടെ മകളുടെ വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറൽ ആയത്.

 

Advertisement