നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ? : നടിയുടെ കേസോടു കൂടിയെങ്കിലും അമ്മയിലെ പൊള്ളത്തരങ്ങളും സ്റ്റാർ എന്നൊക്കെ പറഞ്ഞ് നടക്കുന്നവരുടെ ഉള്ളിൽ എന്താണെന്നമുള്ള പച്ചയായ വിവരണം കേരളത്തിലെ ആളുകൾക്ക് കിട്ടും : ബൈജു കൊട്ടാരക്കര

547

താരസംഘടനയായ ‘അമ്മ’യിലേക്ക് ചെന്നില്ലെങ്കിൽ മൂ ക്ക് ചെ ത്തി ക്കളയുമോ എന്നുള്ള സംവിധായകൻ ബൈജു കൊട്ടാരക്കര വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടി ആ ക്ര മി ക്കപ്പെട്ട കേ സി ൽ കൂറുമാറുകയും മൊഴി മാറ്റുകയും ചെയ്തവർക്കെതിരെയും മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളെയും രൂക്ഷമായി വിമർശിച്ചാണ് സംവിധായകൻ രംഗത്ത് എത്തിയിരിക്കുന്നത്.

നടിക്കൊപ്പം നിന്നതിന് അമ്മ ചില നടിമാരെ പുറത്താക്കി. ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ മോഹൻലാലിന് നാ ണ മു ണ്ടോ എന്നാണ് ഒരു സ്വകാര്യ ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്. നടി ആ ക്ര മി ക്ക പ്പെട്ട കേ സിൽ മൗനം പാലിച്ചവർക്കും മൊഴി മാറ്റിയവർക്കും ലാഭമേ ഉണ്ടായിട്ടുള്ളൂവെന്നും സംവിധായകൻ പറയുന്നുണ്ട്.

Advertisements

ALSO READ

കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ദിലീപുമായി സഹകരിച്ചിട്ടില്ല, അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്: ജോയ് മാത്യു

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെ:

നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് അന്ന് എ.എം.എ.എ എന്ന സംഘടന ചില നടിമാരെ പുറത്താക്കിയത്. ഈയിടയ്ക്ക് മോഹൻലാൽ പറഞ്ഞത് എന്താണ്, ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്ന്. നാണമുണ്ടോ മോഹൻലാലിന് അങ്ങനെ പറയാൻ. ആവശ്യമുള്ളവർ ഇങ്ങോട്ട് വരട്ടെ എന്നാണ് പറയുന്നത്. എങ്ങോട്ട് അമ്മയിലോട്ട്. അമ്മ എന്ന് ഞാൻ പറയില്ല. എ.എം.എ.എ എന്നേ പറയുകയുള്ളൂ.

ആ സംഘടനയിലേക്ക് ചെന്നില്ലെങ്കിൽ ഇവർ മൂക്ക് ചെ ത്തി ക്ക ള യുമോ? അവരൊന്നും വേറെ സിനിമയിൽ അഭിനയിക്കില്ലേ? കാലമൊക്കെ മാറിപ്പോയി. മോഹൻലാലിനൊന്നും അറിയാൻ വയ്യാഞ്ഞിട്ടാണ്. സിനിമ തന്നെ മാറിപ്പോയി. സിനിമ എന്ന ലോകം മാറിപ്പോയി. ഇപ്പോഴും പഴംപുരാണം പറഞ്ഞ് എ.എം.എം.എയുടെ കാലും പിടിച്ച് ഇരുന്നാൽ അവസാനം ഗതി അധോഗതിയായിരിക്കുമെന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഇത്.

ALSO READ

ഉണ്ണിയേട്ടനോടൊപ്പം! ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യ രാജീവ് ; സൂപ്പർ ജോഡി എന്ന് ആരാധകർ

ഈ കേ സോടു കൂടിയെങ്കിലും ഈ സംഘടനയിലുള്ള പൊള്ളത്തരങ്ങളും ഈ സൂപ്പർസ്റ്റാർ, സ്റ്റാർ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ഇവരുടെ ഉള്ളിൽ എന്താണെന്നും ഇവർ എങ്ങനെയാണ് നിൽക്കുന്നത് എന്നുള്ളതിന്റെ പച്ചയായ വിവരണം കേരളത്തിലെ ആളുകൾക്ക് കിട്ടും. അത് കിട്ടണമെന്നാണ് ഞാൻ പറയുന്നത്. അഭിനയം നല്ലൊരു തൊഴിലാണ്, കലയാണ്. കഴിവുള്ളവരാണ്.

ഇതൊക്കെ ശരിയാണ്. പക്ഷേ ഇതിലെല്ലാത്തിലും ഉപരി ഒരു കാര്യം കൂടിയുണ്ട്. മനസ് നന്നായിരിക്കണം. സത്യസന്ധമായ കാര്യങ്ങൾ തുറന്നു പറയാനുള്ള ആർജ്ജവം കൂടി കാണിക്കണം. ഇത് കാണിക്കാതെ കള്ളത്തരങ്ങൾ മാത്രം പറയുക, മൗനം പാലിച്ചു കൊണ്ടിരിക്കുക, സ്വാധീനത്തിൽ വീഴുക, അല്ലെന്നുണ്ടെങ്കിൽ അതിന് വേണ്ടി പ്രവർത്തിക്കുക.

ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാൽ ഇവരെ എങ്ങനെയാണ് കലാകാരന്മാർ എന്നു വിളിക്കുന്നത്. ഇതിനകത്ത് മൗനം ഭഞ്ജിച്ചവർക്കും പിന്തുണച്ചവർക്കും മൊഴി മാറ്റിയവർക്കുമൊക്കെ ലാഭമേ ഉണ്ടായിട്ടുള്ളൂ. നഷ്ടമുണ്ടായിട്ടില്ല. ആ ലാഭം ഉണ്ടായിട്ടുള്ള ആളുകൾക്ക് അത് അനുഭവിക്കാനുള്ള യോഗ്യത പോലും ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്.

 

Advertisement