ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ. ഇപ്പോഴിതാ ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെ ഓപ്പണിങ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതുചരിത്രം തീര്‍ത്തിരിക്കുകയാണ് ലിയോ. 148.5 കോടിയില്‍പരം രൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം നൂറ്റി നാല്പത്തി എട്ടു കോടിയും കടന്നു പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച ലിയോ ഇന്ത്യന്‍ സിനിമയില്‍ പുതിയ അദ്ധ്യായം കുറിക്കുകയാണ്. കേരളത്തില്‍ ആദ്യ ദിനം 12 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മറ്റു സിനിമകള്‍ കേരളത്തില്‍ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ കോടികള്‍ വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞു മുന്‍നിരയിലെത്തി.
ചിത്രത്തില്‍ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്്. മലയാളിയായ അംജത് മൂസയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് തുടങ്ങി 100ലേറെ സിനിമയില്‍ അംജത് വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിജയിയെ കുറിച്ചും ലിയോ സിനിമയെ കുറിച്ചും അംജത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ലൊക്കേഷനിലെത്തിയാല്‍ ഒരു സ്റ്റൂളിലാണ് വിജയ് ഇരിക്കാറുള്ളത്. കാരവാനില്‍ പോയിരിക്കാതെ മാസ്റ്റര്‍ പറയുന്നതൊക്കെ ശ്രദ്ധിച്ച് കേള്‍ക്കുമെന്നും ലിയോയുടെ ലൊക്കേഷനില്‍ വെച്ചാണ് താന്‍ ആദ്യമായി വിജയി സാറിനെ കാണുന്നതെന്നും അംജത് പറയുന്നു.
കുരുവി സിനിമയുടെ ലൊക്കേഷനില്‍ വെച്ച് വിജയി സാറിനെ കാണാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും അദ്ദേഹം ഫോക്കസ് ആണെന്ന് അദ്ദേഹത്തെ കാണുമ്പോള്‍ അറിയാമെന്നും ലൊക്കേഷനില്‍ ഭയങ്കര സൈലന്റായിരിക്കുമെന്നും അംജത് പറയുന്നു.
താന്‍ ഫൈറ്റ് സീനൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോള്‍ വിജയ് സാര്‍ അടുത്ത് വന്നിരുന്ന് തോളില്‍ കൈയ്യിട്ടിട്ട് ഫോട്ടോ എടുക്കടാ എന്ന് പറഞ്ഞു. താന്‍ ശരിക്കും ഞെട്ടിയെന്നും ആ ഫോട്ടോ ഫ്രെയിം ചെയ്ത് വെക്കണമെന്നും അംജത് പറയുന്നു.