സംവിധായകന്‍ മണിരത്നം ഒരുക്കുന്ന ചരിത്ര സിനിമ പൊന്നിയില്‍ ശെല്‍വത്തില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ട് ഐശ്വര്യ റായ്.
രാവണ്‍ എന്ന ചിത്രത്തിന് ശേഷം ഐശ്വര്യയും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണിത്. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍ ചിത്രത്തല്‍ ഉണ്ടെന്നാണ് പുതിയ വിവരം. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് ഉള്‍പ്പെടെ മറ്റ് അന്യഭാഷയിലെ പ്രധാന താരങ്ങളും അഭിനയിക്കുന്നുണ്ട്.
‘പൊന്നിയിന്‍ ശെല്‍വന്‍’ എന്ന കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ വന്‍ താരനിരയാകും അണിനിരക്കുക.
ചിയാന്‍ വിക്രമും, ദളപതി വിജയും ചിത്രത്തിന് വേണ്ടി ഒന്നിക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഒപ്പം ഇന്ത്യയിലെ തന്നെ പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിയാന്‍ വിക്രം, വിജയ് സേതുപതി, ചിമ്ബു, ജയം രവി എന്നിവരാകും പൊന്നിയിന്‍ ശെല്‍വത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പതിനൊന്നാം നൂറ്റാണ്ടിലെ രാജചോഴന്‍ ഒന്നാമന്റെ കഥപറയുന്ന ചിത്രമാണ് പൊന്നിയില്‍ ശെല്‍വന്‍. വിക്രമും ഐശ്വര്യയും വീണ്ടും ഒരു മണിരത്നം ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പൊങ്കലിന് ചിത്രത്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടും. എന്നാല്‍ ചിത്രത്തില്‍ ബച്ചന്‍ അഭിനയിക്കാമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അഞ്ച് ഭാഗങ്ങളായാണ് കല്‍കിയുടെ പൊന്നിയിന്‍ ശെല്‍വം എന്ന പുസ്തകം ഇറക്കിയത്. സിനിയാകുമ്ബോള്‍ മൂന്ന് ഭാഗങ്ങളായിട്ടാകും ചിത്രം വെള്ളിത്തിരയില്‍ എത്തുക. ചരിത്ര സിനിമയായതിനാല്‍ ഒരുപാട് മുന്നൊരുക്കള്‍ ചിത്രത്തിന് ആവശ്യമാണ്.
എല്ലാ താരങ്ങളുടെയും ഡേറ്റ് അനുസരിച്ചായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നിവലില്‍ ഐശ്വര്യ റായ് അനുരാഗ് കശ്യപിന്റെ ‘ഗുലാബ് ജമുന്‍’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകന്‍.
ഇളയ ദളപതി വിജയ് ഈ ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ഈ സിനിമയിലല്ല മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലാണ് വിജയ് എത്തുക എന്നാണ് അരിയുന്നത്. വിജയിയുടെ തകര്‍പ്പന്‍ റൊമാന്റിക് ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.