ബോളിവുഡിൽ തുടക്കം നൽകിയ, ഐശ്വര്യയും അഭിഷേകും വിവാഹിതരായ ‘പ്രതീക്ഷ’; 50 കോടിയുടെ ബംഗ്ലാവ് മകൾക്ക് ഇഷ്ടദാനം നൽകി അമിതാഭ് ബച്ചൻ

157

ഇന്ത്യൻ സിനിമാ ലോകത്തിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച ബച്ചൻ ഇന്നും സിനിമയിൽ സജീവമാണ്. ജീവിതത്തിൽ കൂടെ കൂട്ടിയത് ജയ എന്ന നായികയെ തന്നെ. ഇരുവർക്കും അഭിഷേക്, ശ്വേത എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

ഇരുമക്കളും അവരവരുടെ ലോകങ്ങളിൽ തിരക്കിലാണ്. സീനിയർ ബച്ചനാകട്ടെ അപൂർവ്വമായാണ് സിനിമകളുടെ ഭാഗമാകുന്നത്. കൂടുതലും വിശ്രമ ജീവിതത്തിലാണ്. എങ്കിലും ഹോളിവുഡിലെ പ്രബല സിനിമാ കുടുംബം തന്നെയാണ് ബച്ചന്റേത്.

Advertisements

ഇപ്പോഴിതാ ബച്ചൻ തന്റെ മകൾ ശ്വേത നവേലി നന്ദയ്ക്ക് ‘പ്രതീക്ഷ’ എന്ന ബംഗ്ലാവ് എഴുതി നൽകിയതായാണ് പുറത്തെത്തിയ റിപ്പോർട്ട്. മുംബൈയിലെ ജുഹുവിലെ അമിതാഭിന്റെ ആദ്യ വീടാണ് പ്രതീക്ഷ. മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം അവിടെയാണ് ബോളിവുഡിലെ തുടക്കകാലത്ത് അമിതാഭ് താമസിച്ചിരുന്നത്. ഈ ബംഗ്ലാവിന് പുറമെ ജൽസ, ജനക് എന്നീ ബംഗ്ലാവുകളും മുംബൈയിൽ അമിതാഭ് ബച്ചനുണ്ട്.

ALSO READ- ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി, ഇത് ഇതിഹാസ സമാനം; കാതല്‍ സിനിമയെ കുറിച്ച് സാമന്ത

പ്രതീക്ഷ ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ്. ഇതിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബർ 8ന് നടന്നെന്നാണ് വിവരം. രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാർ വഴിയാണ് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വീട് കൈമാറ്റം നടത്തിയത് എന്നാണ് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തത്.

ബോളിവുഡ് സിനിമയിലേക്കുള്ള അരങ്ങേറ്റകാലത്ത് അമിതാഭും കുടുംബവും പ്രതീക്ഷയിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ഹിന്ദികവിയായിരുന്ന അമിതാഭിന്റെ പിതാവ് ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് വീടിന് നൽകിയത്.

നേരത്തെ ഈ വീടിന് പ്രതീക്ഷ എന്ന് പേരിട്ടത് സംബന്ധിച്ച് ബച്ചൻ മുൻപ് പറഞ്ഞതിങ്ങനെ: ”ഞങ്ങൾ അദ്ദേഹത്തെയും മാജിയെയും ഞങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചപ്പോൾ ബാബുജി വീട് കണ്ടു, അതിന് ‘പ്രതീക്ഷാ’ എന്ന് പേരിട്ടു, അത് അദ്ദേഹത്തിന്റെ ഒരു കൃതിയുടെ വരിയിൽ നിന്നാണ് എടുത്തത്’ എന്നും ആ വരികൾ അടക്കം അമിതാഭ് കുറിച്ചിരുന്നു.
ALSO READ- നടനാവണമെന്ന് അതിയായ ആഗ്രഹം, നാടുവിട്ടത് വെറും മുന്നൂറ് രൂപയും കൊണ്ട്, ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരം, നടന്‍ യാഷിന്റെ ജീവിതം ഇങ്ങനെ

‘പ്രതീക്ഷയിലാണ് കുട്ടികൾ വളർന്നത്. അവരുടെ ജന്മദിനങ്ങളും ഉത്സവ ആഘോഷങ്ങളും എല്ലാം വീട്ടിലെ ഗുൽമോഹർ മനോഹരമായ വൃക്ഷത്തിന് അടുത്തായിരുന്നു. വേനൽക്കാലത്ത് വിരിഞ്ഞ ഓറഞ്ച് പൂക്കൾ അതിനെ മനോഹരമാക്കിയിരുന്നു. കുട്ടികൾ വിവാഹിതരായതും ഇവിടെ വച്ചാണ്’- അമിതാഭ് പറഞ്ഞതിങ്ങനെ.

അതേസമയം, 2007ൽ അഭിഷേക് ബച്ചന്റെയും ലോകസുന്ദരിയായിരുന്ന ഐശ്വര്യ റായിയുടെയും വിവാഹം നടന്നത് പ്രതീക്ഷയിൽ വച്ചായിരുന്നു. ഇപ്പോൾ മുംബൈയിലെ ജൽസയിലാണ് ബച്ചൻ കുടുംബം താമസിക്കുന്നത്.

Advertisement