അടുത്തിടെ പുനര്‍ വിവാഹിതയായ നടി അമ്പിളിദേവി വീണ്ടും അമ്മയാവുകയാണ്. അമ്പിളി ദേവി തന്നെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
സിനിമ സീരിയല്‍ നടന്‍ ആദിത്യന്‍ ജയനാണ് അമ്പിളിയുടെ ഭര്‍ത്താവ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.
അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്പിളിക്ക് ഒരു മകനുണ്ട്. അമര്‍നാഥ് എന്ന അപ്പു.
ഭര്‍ത്താവ് ആദിത്യന്‍ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി തന്റെ വിശേഷം പങ്കുവച്ചത്.
അമ്പിളിദേവിയുടെ കുറിപ്പ് ഇങ്ങനെ
‘എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ, ദൈവം എനിക്കുതന്ന സമ്മാനം, ഇന്നുമുതല്‍ എന്റെ കുഞ്ഞുവാവയ്ക്കായുളള കാത്തിരുപ്പ്.
എനിക്കും എന്റമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കണേ. ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍’