പ്രേക്ഷകർ ഏറെ ഞെട്ടലോടെയും വേദനയോടെയും കേട്ട ഒരു സംഭവമായിരുന്നു താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്റേയും വേർപിരിയൽ. ആദ്യ വിവാഹം നിയമപരമായി വേർപ്പെടുത്തി വർഷങ്ങൾക്ക് ശേഷമാണ് അമ്പിളി ആദിത്യനെ ജീവിതത്തിലേയ്ക്ക് കൂട്ടിയത്.
എന്നാൽ ഈ ബന്ധം അധികം നാൾ നിലനിന്നില്ല. വളരെ പെട്ടെന്ന് തന്നെ ഇരുവരും രണ്ട് വഴിയിലേയ്ക്ക് പോയി. വേർപിരിയുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിൽ നടന്നിരുന്നു. ഇതിനെല്ലം മലയാളി പ്രേക്ഷകർ ഒരുപരിധിവരെ സാക്ഷ്യം വഹിക്കുകയും ചെയ്തു.
ALSO READ
ബ്ലൗസില്ലാതെ അഭിനയിക്കണമെന്ന് സംവിധായകന് വാശി, ഒരു രക്ഷയുമില്ലാതെ ഒടുവിൽ ശോഭന ചെയ്തത് ഇങ്ങനെ
അമ്പിളി- ആദിത്യൻ പ്രശ്നം നടക്കുമ്പോൾ ചർച്ചയായ മറ്റൊരു പേരായിരുന്നു നടി ജീജ സുരേന്ദ്രന്റേത്. താരങ്ങളെ കുറിച്ചുള്ള നടിയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. അന്ന് ജീജയുടെ വാക്കുകൾ വൈറലായതോടെ പ്രതികരിച്ച് അമ്പിളി ദേവിയും ആദിത്യനും രംഗത്ത് എത്തിയിയിരുന്നു. ഇതിന് ശേഷമായിരുന്നു താരങ്ങൾ തമ്മിൽ വേർപിരിയുന്നത്.
ഇപ്പോഴിതാ അമ്പിളി ദേവിയെ കുറിച്ച് വാചാലയാവുകയാണ് ജീജ. നടിയോട് എന്നും സ്നേഹം മാത്രമേയുള്ളൂവെന്നാണ് പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്പിളി സ്വഭാവം നേരിട്ട് അറിയാവുന്നത് കൊണ്ട് നൂറിൽ നൂറ് മാർക്കാണ് കൊടുക്കുന്നതെന്നും ജീജ കൂട്ടിച്ചേർത്തു.
നടിയുടെ വാക്കുകളിലൂടെ… ”അമ്പിളിയുടെ വിവാഹവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിലൂടെ നിരവധി വാർത്തകൾ വരുന്നുണ്ട്. എന്നാൽ ആ പെൺകുട്ടിയ്ക്ക് എന്തുകൊണ്ട് രണ്ട് കല്യാണം കഴിക്കേണ്ടി വന്നു എന്ന സാഹചര്യം അറിയാവുന്നത് കൊണ്ട് ആ കുട്ടിയോട് സ്നേഹം മാത്രമേയുളളൂ.
അമ്പിളിയ്ക്ക് ഇന്നും നൂറിൽ നൂറ് മാർക്കാണ് കൊടുക്കുന്നത്. കാരണം ഒരു കല്യാണം നമ്മൾ എല്ലാവരും കഴിക്കും. അവർ ചെറിയ പ്രായത്തിലാണ് വിവാഹം കഴിക്കുന്നത്. അതിൽ ഒരു കുഞ്ഞും ആയി. പക്ഷെ രണ്ടാമത് ഒരു വിവാഹം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇത് തന്നെയാണ് എല്ലാവരോടും പറയാനുള്ളതെന്നും” ജീജ പറയുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെന്നും ജീജ അഭിമുഖത്തിൽ പറഞ്ഞു.” ഈ സംഭവത്തിന് ശേഷം അഭിപ്രായം ആരാഞ്ഞ് മിക്ക യൂട്യൂബ് ചാനലുകാരും തന്നെ വിളിച്ചിരുന്നു. ‘ബ്രിട്ടാസിനോട് പറഞ്ഞതിൽ നിന്ന് മാറാൻ തയ്യാറല്ലെന്നും നമുക്ക് കാത്തിരുന്ന് കാണാം എന്നുമായിരുന്നു പറഞ്ഞത്’. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ അവർ തന്നെ എല്ലാം പുറത്തു വിട്ടു. താൻ ആ ഭാഗത്തേയ്ക്ക് പോതേയില്ലെന്നും ജീജു പറഞ്ഞു”.
”എന്നാൽ ആദിത്യൻ അങ്ങനെ ഒരാൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ജീജ പറഞ്ഞു.പക്ഷെ അങ്ങനെ ഒന്നു സംഭവിക്കാതിരിക്കാനും ആദിത്യൻ അമ്പിളിയും കുഞ്ഞുമായി സ്നേഹത്തോടെ ജീവിക്കട്ടെ എന്ന് മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. എന്നാൽ ഇങ്ങനെ ഉണ്ടാകുമെന്നു കരുതിയില്ലെന്നു ജീജ അഭിമുഖത്തിൽ പറഞ്ഞു”.
ALSO READ
ഈ സംഭവത്തിന് ശേഷം അമ്പിളി ദേവിയെ കണ്ടതിനെ കുറിച്ചും താരം പറയുന്നു. ”ആ കുട്ടി അനുഭവിച്ച സങ്കടങ്ങൾ വാതോരാതെ ഒരു അമ്മയോട് പറയുമ്പോലെ എന്നോട് പറഞ്ഞു. അന്ന് ഞാൻ അമ്പിളിയോട് ഇതു ആദ്യമേ ചിന്തിച്ചില്ലേ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ഇതൊന്നും അറിയില്ലായിരുന്നു എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. കൂടാതെ പുള്ളി പറഞ്ഞതൊക്കെ സത്യമാണെന്നു താൻ അങ്ങ് വിശ്വസിച്ചു എന്നും അമ്പിളി തന്നോട് പറഞ്ഞു.
എന്നാൽ ഇന്ന് ഒരുപാടു കാര്യങ്ങൾ അമ്പിളി പഠിച്ചു. 20 വയസിൽ പഠിക്കേണ്ട കാര്യം ഇപ്പോഴാണ് മനസിലാകുന്നത്. ഇനി എന്തായാലും അവൾ അങ്ങനെ ഒരു അബദ്ധത്തിന് പോകില്ല. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കില്ലെന്നും അമ്പിളി തന്നോട് പറഞ്ഞതായി ജീജ പറഞ്ഞു. ഇനി ഒരു കല്യാണമേ വേണ്ടാന്ന് അമ്പിളിയുടെ തീരുമാനം. എന്നാൽ എല്ലാ ആണുങ്ങളും അങ്ങനെയല്ലെന്ന് താൻ അവളോട് പറഞ്ഞുവെന്നും” നടി വ്യക്തമാക്കി.
അമ്പിളിയോട് സംസാരിച്ചത് പോലെ ആദിത്യനോട് സംസാരിച്ചിട്ടില്ലെന്നും ജീജ അഭിമുഖത്തിൽ വ്യക്തമാക്കി. ആദിത്യനെ നേരത്തെ അറിയാമെന്ന് പറയുന്ന താരം തന്റെ കയ്യിൽ നടന്റെ നമ്പർ പോലുമില്ലെന്നും പറഞ്ഞു. കൂടാതെ ഇനി കേൾക്കുകയും വേണ്ടെന്നും തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് കഴിയുമ്പോൾ എല്ലാം മനസിലാക്കി ഇരുവരും ഒന്നിച്ചു ജീവിക്കുമായിരിക്കും എന്ന ആത്മ വിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്.
അമ്പിളിയെ വിവാഹം കഴിക്കാൻ നിരവധി പേർ ആഗ്രഹിച്ചിരുന്നുവെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. ഒപ്പം മഞ്ജു വാര്യരെയും കുറിച്ചും വാചാലയായിരുന്നു. മഞ്ജു ആണ് യഥാർത്ഥ പെണ്ണ് എന്നും ഇത്തരത്തിലുള്ള പെൺകുട്ടികളെ ഇവർക്ക് ജീവിതത്തിൽ കിട്ടില്ലെന്ന് നടിയുടെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു കൊണ്ട് ജീജ പറഞ്ഞു നിർത്തി.