മുമ്പ് എംബ്രോയിഡറി സ്‌കൂള്‍ നടത്തിപ്പുകാരി, സിനിമയിലേക്ക് എത്തിയത് ഭാഗ്യമായി കരുതുന്നു, ബിജു മേനോന്റെ ചേട്ടത്തിയമ്മ അംബിക മോഹന്‍ പറയുന്നു

181

വര്‍ഷങ്ങളോളമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അംബിക മോഹന്‍. സിനിമയിലും സീരിയലിലും നിറസാന്നധ്യമായ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്കൊപ്പമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്.

Advertisements

അവര്‍ക്കൊപ്പം ഭാര്യാവേഷത്തിലും അമ്മവേഷത്തിലും അംബിക അഭിനയിച്ചിട്ടുണ്ട്. മേഘമല്‍ഹാര്‍ എന്ന ബിജു മേനോന്‍ സംയുക്ത വര്‍മ ചിത്രത്തിലൂടെയാണ് അംബിക സിനിമയിലേക്ക് എത്തിയത്. തങ്കമണിയാണ് താരത്തിന്റെ അവസാനമായി അഭിനയിച്ച സിനിമ.

Also Read:എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് സ്വയം ചോദിച്ചുപോയി, മരത്തിന് കീഴിലിരുന്ന് പൊട്ടിക്കരഞ്ഞു, ശരിക്കും ഞാനൊരു വില്ലനായി മാറിക്കഴിഞ്ഞിരുന്നു, ദിലീപ് പറയുന്നു

മീശമാധവന്‍ ആയിരുന്നു താരത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റായ സിനിമ. മലയാളത്തില്‍ മാത്രമല്ല, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം അംബിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

സിനിമയിലേക്ക് ഈശ്വരാനുഗ്രഹം കൊണ്ടാണ് താന്‍ എത്തിയത്. ബിജു മേനോന്റെ ചേട്ടത്തിയമ്മയുടെ റോളായിരുന്നുവെന്നും മീശമാധവനാണ് കരിയര്‍ ബ്രേക്കായ ചിത്രമെന്നും ഇന്നും തന്നെ ആളുകള്‍ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിലൂടെയായിരുന്നുവെന്നും അംബിക പറയുന്നു.

Also Read:ലാലേട്ടന് അത്രയും വലിയ സ്റ്റാര്‍ഡം ഉള്ളതുകൊണ്ട് ബറോസ് ചെയ്യാന്‍ പറ്റി, വേറെ ഒരാള്‍ക്കും കഴിയില്ല, ജീന്‍ പോള്‍ ലാല്‍ പറയുന്നു

തനിക്ക് വലിയ വലിയ സംവിധായകരുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമാജീവിതം തനിക്ക് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും വലിയ വലിയ താരങ്ങളുടെ അമ്മയായി തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

Advertisement