ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനടി ആയിരുന്ന താരമാണ് അംബിക. ബാല താരമായി സിനിമ യിൽ എത്തിയ നടി അംബിക 150 ൽ അധികം മലയാള സിനിമികളിലും അത്രതന്നെ തെന്നിന്ത്യൻ ഭാഷാചിത്രങ്ങ ളിലും അഭിനയിച്ചിട്ടുണ്ട്.
സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ , രജനികാന്ത്, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നി ന്ത്യൻ മുൻനിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയിൽ സജീവമാണ് നടി. സഹനടി വേഷങ്ങങ്ങളിലും അമ്മ വേഷങ്ങളിലും ആണ് നടി ഇപ്പോൾ പ്രധാനമായും അഭിനയിക്കുന്നത്.
സിനിമയിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അംബിക സംസാരിച്ചിരുന്നു. സിനിമയിൽ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാൽ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രാധാന്യമുള്ളത് ആണെന്ന് താരം മുൻപ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ താൻ സിനിമാലോകത്ത് എത്തിയ സമയത്ത് നേരിട്ട വി വേചനത്തെ കുറിച്ച് പറയുകയാണ് അംബിക. തന്നെ നടിമാരാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അംബിക പറയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പോലും വിവേചനം കാണിച്ചിരുന്നെന്നാണ് അംബിക പറയുന്നത്.
‘എന്നെ ഒരുപാട് ഹർട്ട് ചെയ്തത് ഫീമെയ്ൽ ആർട്ടിസ്റ്റുകളായിരുന്നു. ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ എന്നെ ഇൻസൽട്ട് ചെയ്തു’- എന്നാണ് തന്റെ തുടക്കകാലത്ത് എറണാകുളത്ത് നടന്ന ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തികൊണ്ട് അംബിക പറയുന്നത്.
താൻ ഫുഡ് കഴിക്കാൻ ചെന്നപ്പോൾ പുതിയ ആൾക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം, കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്നൊക്കെ അവർ ചോദിച്ചെന്നാണ് അംബിക പറയുന്നത്.
അതുകോട്ടതോടെ തന്റെ കണ്ണൊക്കെയങ്ങ് നിറഞ്ഞു. നീ കഴിക്കേണ്ട വാ എന്ന് പറഞ്ഞ് അമ്മ എറണാകുളത്ത് ഗ്രാന്റ് ഹോട്ടലിൽ പോയിട്ട് നാലഞ്ച് കരിമീൻ വാങ്ങിച്ച് കൊണ്ടു വരികയായിരുന്നു എന്നും അംബിക പറയുന്നു.
കൂടാതെ, തനിക്ക് വൈകുന്നേരം മറ്റൊരു സിനിമയ്ക്ക് പോവണമെന്നറിഞ്ഞ് മനഃപൂർവം ആർട്ടിസ്റ്റുകൾ പത്ത് പന്ത്രണ്ട് ടേക്കുകളെടുക്കുമായിരുന്നു. വേറൊരു ആർട്ടിസ്റ്റ് തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ അപമാനിക്കുകയായിരുന്നു.
‘ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരൂയെന്ന് പറഞ്ഞു. ഇരിക്കാൻ പോയപ്പോൾ നോ നോ, യൂ ഗോ ആന്റ് സിറ്റ് ദേർ എന്ന് പറഞ്ഞു. ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും അന്ന് നീ മധുരമായി പകരം ചോദിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞു’- എന്നാണ് അംബിക വെളിപ്പെടുത്തിയത്.
പിന്നീട് അന്ന് തന്നെ അപമാനിച്ചവരോട് തന്നെ മധുരമായി പകരം വീട്ടാൻ സാധിച്ചു. ഒരിക്കൽ അവർ മദ്രാസിൽ ഒരു ഷൂട്ടിംഗിന് വേണ്ടി സ്റ്റുഡിയോയിൽ വന്നു. അന്ന് താനവിടെ കത്തി നിൽക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമൊക്കെയായി കൂടെ കുറേ പേരുമൊക്കെ ഉണ്ടാവും.
താൻ ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ ആ ആർട്ടിസ്റ്റ് അവിടെ നിൽക്കുന്നു. എന്താ ഇവിടെയെന്ന് ചോദിച്ചു. തനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് അവർ പറഞ്ഞു. ഉടനെ താൻ ചേച്ചി അകത്തിരിക്ക് എന്ന് പറഞ്ഞു, അവരെ വിളിച്ച് റൂമിനകത്ത് കൊണ്ട് പോയി ഇരുത്തുകയായിരുന്നു.
ഇതോടെ അവരൊന്ന് തളർന്ന് പോയി. ചേച്ചി അകത്തിരിക്കെന്ന് പറഞ്ഞപ്പോൾ അവരെന്നെ നോക്കി. ആ നോട്ടത്തിൽത്തന്നെ അക്കാര്യം മനസ്സിലായെന്നും അംബിക പറയുന്നു. എറണാകുളത്ത് ആ ഗ്രാന്റ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയിക്കഴിഞ്ഞാൽ ഇക്കാര്യം ഓർമ്മ വരും. ആരെങ്കിലും കരിമീനെന്ന് പറയുമ്പോൾ പോലും വിഷമം വരുമെന്നും അംബിക പറയുകയാണ്.