ബോളിവുഡിലെ സെലിബ്രിറ്റി ഫാമിലിയാണ് അമിതാഭ് ബച്ചന്റേത്. മകനും, മരുമകളും, ഭാര്യയുമെല്ലാം അഭിനേതാക്കൾ. മാത്രമല്ല ഭാര്യ ജയയാകട്ടെ രാഷ്ട്രീയ പ്രവർത്തകയും. ഇപ്പോഴിതാ അമിതാഭ് കുടുംബത്തിന്റെ മിത്രമായിരുന്ന അമർ സിംഗുമായുള്ള ബന്ധം ഉലഞ്ഞ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജയയുടെ രാഷ്ട്രീയപ്രവേശനത്തിന് ഏറെ സഹായിച്ച വ്യക്തിയായിരുന്നു അമർ സിംഗ്.
2010 ൽ അമർ സിംഗും ബച്ചൻ കുടുംബവും തമ്മിലുള്ള ബന്ധം ഉലഞ്ഞു. രാഷ്ട്രീയ ഭിന്നതയായിരുന്നു വർഷങ്ങളായിരുന്ന ആ സൗഹൃദത്തെ തകർത്തത്. തുടർന്ന് ബച്ചനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അമർ സിംഗ് രംഗത്തെത്തി. 2019 ൽ രാജ്യസഭയിൽ സംസാരിക്കവെ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ജയ ബച്ചൻ സംസാരിച്ചിരുന്നു. പിന്നാലെയായിരുന്നു അമർ സിംഗ് ജയയെ ഇരട്ടത്താപ്പുകാരിയെന്ന് വിളിച്ചത്.
സാങ്കേതിക വളർച്ചയെ തടായാനാകില്ല, ടെലിവിഷനിൽ അശ്ലീല രംഗങ്ങൾ കണ്ടാൽ മാറ്റാനുള്ള റിമോട്ട് നിങ്ങളുടെ കയ്യിലാണുള്ളത് എന്ന ജയയുടെ പ്രസ്താവനയ്ക്കെതിരെയാണ് അമർ സിംഗ് രംഗത്തെത്തിയത്.”നിങ്ങളെന്താണ് നിങ്ങളുടെ ഭർത്താവിനോട് ഉമ്മ കൊടുക്കരുതെന്ന് പറയാത്തത്? നിങ്ങളെന്താണ് അദ്ദേഹം മഴയത്ത് നായികമാരുടെ പിന്നാലെ നടക്കുന്നത് തടയാത്തത്? നിങ്ങളെന്തുകൊണ്ടാണ് യേ ദിൽ ഹേ മുഷ്ഖിൽ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നതിൽ നിന്നും നിങ്ങളുടെ മരുമകളെ തടയാത്തത്?
നിങ്ങളെന്താണ് ധൂമിൽ നായിക വസ്ത്രമഴിക്കുന്ന രംഗത്തിൽ അഭിനയിക്കുന്നതിൽ നിന്നും നിങ്ങളുടെ മകനെ തടയാത്തത്?” എന്നാണ് അമർ സിംഗ് ട്വിറ്ററിലൂടെ ചോദിച്ചത്. ചാരിറ്റി വീട്ടിൽ നിന്നും തുടങ്ങണം എന്നാണ്. ആദ്യം നിങ്ങൾ പ്രതിജ്ഞ എടുക്കൂ. നിങ്ങളുടെ വീട്ടിലേക്ക് നോക്കൂ. സമൂഹത്തിൽ നടക്കുന്നത് സിനിമകളുടെ പ്രതിഫലനമാണ്.
സിനിമയാണ് അത്തരം സംഭവങ്ങളുടെ ഉത്തരവാദി. നിങ്ങൾക്ക് പ്രണയം കാണിക്കണമോ, ദിലീപ് കുമാർ ദേവ്ദാസിൽ കണ്ണിലൂടെ കാണിച്ച് തന്നിട്ടുണ്ട്. അതിന് തുണിയഴിക്കേണ്ടതില്ല” എന്നും അമർ സിംഗ് പറഞ്ഞു. അതേസമയം തന്റെ പ്രസ്താവനയിൽ ഖേദിക്കുന്നതായി അമർ സിംഗ് പിന്നീട് പറഞ്ഞിരുന്നു.