കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ ; ഭാര്യ അമാലിനൊപ്പമുള്ള രാജസ്ഥാൻ വീഡിയേ പങ്കു വച്ച് ദുൽഖർ

116

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവതാരമാണ് ദുൽഖർ സൽമാൻ എന്ന ഡിക്യു. സെക്കന്റ് ഷോ കണ്ട് മമ്മൂട്ടിയുടെ മകൻ പരാജയമാണെന്നാണ് വിമർശനം ഉയർന്നിരുന്നു. പിന്നീട് അച്ഛന്റെ പേരിന്റെ പിൻബലം ഇല്ലാതെ തന്നെ ദുൽഖർ മലയാള സിനിമയിൽ തന്റേതായ സിംഹാസനം കഠിനാധ്വാനത്തിലൂടെ പണിതു. ഇപ്പോൾ മലയാളവും കടന്ന് ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നടന്മാരിൽ ഒരാളായി ദുൽഖർ മാറി കഴിഞ്ഞു.

കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന് നിൽക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതൽ ആഘോഷിച്ച നടന്മാരിൽ ഒരാൾ ദുൽഖർ സൽമാൻ തന്നെയാണ്. താരപുത്രൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിലേക്ക് എത്തിയത്. എന്നാൽ ഇപ്പോൾ ആ ലേബലില്ലാതെ തന്നെ ഡിക്യു തൻേതായ ഒരു സഥാനം ഉണ്ടാക്കിയെടുത്തു.

Advertisements

ALSO READ

സത്യം മാത്രമേ ബോധിപ്പിക്കു, കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വയ്ക്കാൻ പറ്റുന്ന ഏറ്റവും മികച്ച വേഷം ; സുധീഷിനെ അഭിനന്ദിച്ച് ബിജു മേനോൻ

തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ബോളിവുഡിലും നിറ സാന്നിധ്യമാണ് ഇപ്പോൾ ദുൽഖർ സൽമാൻ. നടൻ എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് ദുൽഖർ ഇപ്പോൾ. ദുൽഖറിനോടും മമ്മൂട്ടിയോടുമുള്ള സ്‌നേഹം ആ കുടുംബത്തോടും അവിടുത്തെ പുതുതലമുറക്കാരി മറിയത്തോട് വരെ മലയാളികൾക്കുണ്ട്. ദുൽഖറിനെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിയാണ് താരത്തിന്റെ ഭാര്യ അമാലും. തനിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടുള്ള നായികമാരെക്കാൾ അതീവ സുന്ദരിയായി തനിക്കെന്നും തോന്നിയിട്ടുള്ളത് ഭാര്യ അമാലിനെയാണെന്ന് പലപ്പോഴും ദുൽഖർ തന്നെ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ ദുൽഖറിന്റേയും അമാലിന്റേയും കുഞ്ഞ് മറിയത്തിന്റേയും വിശേഷങ്ങൾ അതിവേഗം വൈറലാകാറുണ്ട്. ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്പോട്സ് ഡേയിലാണ് ആദ്യമായി ദുൽഖർ അമാലിനെ കണ്ടത്. തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത് പലപ്പോഴും ദുൽഖർ പറഞ്ഞിട്ടുണ്ട്. സ്പോട്സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിർത്തിയത് കൊണ്ട് എന്തോ വിഷമത്തിൽ നിൽക്കുകയായിരുന്നു അവളെന്നും താരം പറയുന്നു. ‘എല്ലാം മനസിലാക്കാനും തിരിച്ചറിയാനും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റവാണ് അമാൽ.’

‘വീട്ടിൽ വന്നാൽ എന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണ്. കുറേ ഗേൾസ് ഫാൻസുണ്ട്. നോക്ക്…. എന്നെ കുറിച്ച് അവർ എഴുതിയ കമന്റ് നോക്കൂ… എന്നൊക്കെ പറഞ്ഞാൽ അതിനും അമാലിന് മറുപടി ഉണ്ടാവും. സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാൻ മാത്രമേ ഉണ്ടാവൂന്ന്. ആര് എന്ത് പറഞ്ഞാലും ഞാനെന്താണെന്ന് അമാൽ മനസിലാക്കും. മറ്റുള്ളവർ കാണുന്നത് എന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന കാര്യമാണ്’ ദുൽഖർ പറയുന്നു.

വിവാഹ വാർഷികം ആഘോഷിക്കാൻ രാജസ്ഥാനിൽ പോയപ്പോൾ പകർത്തിയ ഭാര്യ അമാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ ഇപ്പോൾ. രാജസ്ഥാനിലെ പൈതൃക കേന്ദ്രങ്ങളിൽ അമാലിനൊപ്പം സന്ദർശിച്ച വീഡിയോ ആണ് ദുൽഖർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ALSO READ

സ്ത്രീകളെ സദാ നേരവും ഇത്തരം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ് ; ഹൃദയത്തിലെ പാട്ടിന് വിമർശനവുമായി രേവതി സമ്പത്ത്

‘നമ്മൾ ജീവിക്കുന്ന കാലങ്ങൾ, സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. ഏർ…വേണ്ട അവസാനവരി മായ്ക്കട്ടെ’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചത്. കഴിഞ്ഞ ഡിസംബർ 21നായിരുന്നു ഇരുവരുടെയും പത്താം വിവാഹവാർഷികം. ജീവിതമെന്നത് പായ്ക്കപ്പലിലെ ഒന്നിച്ചുള്ള യാത്രപോലെയാണെന്ന് അമാലിന് വിവാഹ വാർഷികം ആശംസിച്ച് ദുൽഖർ കുറിച്ചത്. അമാലിനൊപ്പമുള്ള വീഡിയോ വളരെ പെട്ടന്നാണ് വൈറലായത്. നടി നസ്രിയ അടക്കമുള്ളവർ ദുൽഖറിന്റേയും അമാലിന്റേയും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Advertisement