മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ചിത്രം കണ്ടവര്‍ മമ്മൂക്കയുടെ അഭിനയത്തെ പ്രശംസിച്ച് രംഗത്ത് എത്തി.
നെഗറ്റീവ് ഷെയ്ഡുള്ള കൊടുമന്‍ പോറ്റി എന്ന കഥാപാത്രത്തെ മറ്റാരാലും പകര്‍ന്നാടാന്‍ സാധിക്കാത്ത വിധം അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. തിയറ്ററില്‍ വന്‍ പ്രതികരണം നേടിയ ചിത്രം ഒടിടിയില്‍ എത്തിയതിന് പിന്നാലെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മമ്മൂട്ടിയുടെ വേഷത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് മലയാളികള്‍ക്ക് പുറമെ ഇതര ഭാഷക്കാരും രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ ഏക സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി അമല്‍ഡ ലിസാണ്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് അമാല്‍ഡ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
മമ്മൂക്ക എങ്ങനെയാണ് ഇത്തരത്തിലുള്ള റോളുകള്‍ അനായാസം ചെയ്യുന്നതെന്ന് താന്‍ ചിന്തിച്ച് പോകാറുണ്ടെന്നും കൊടുമണ്‍ പോറ്റിയെന്ന റോള്‍ ചെയ്യാന്‍ മലയാളത്തില്‍ വേറെയൊരു നടനില്ലെന്നും അദ്ദേഹം അത്രത്തോളം ഭംഗിയായി അത് കൈകാര്യം ചെയ്തിട്ടുണ്ടെന്നും അമാല്‍ഡ പറയുന്നു.
ഇനിയും അദ്ദേഹത്തെ തേടി ഇതുപോലുള്ള കഥാപാത്രങ്ങള്‍ എത്തട്ടെയെന്നേ തനിക്ക് പറയാനുള്ളൂവെന്നും അമാല്‍ഡ പറയുന്നു. ചിത്രത്തില്‍ യക്ഷി എന്ന കഥാപാത്രത്തെയാണ് താരം ചെയ്തത്.