ലോക ചാമ്പ്യനുണ്ട്, മ്യുസീഷനുണ്ട്, പിന്നെ അമല ഷാജിയും നാദിറ മെഹ്‌റിനും? ബിഗ് ബോസ് അഞ്ചാം സീസണിൽ ആരൊക്കെ; സൂചനകൾ ഇതാണ്

3231

ബിഗ് ബോസ് മലയാളത്തിന് ഇപ്പോൾ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികൾക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോൾ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ചത്. ഇരുപത് മത്സരാർഥികളുമായി നടന്ന നാലാം സീസണിൽ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ വിജയിയായത് ദിൽഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

അതേസമയം, ബിഗ് ബോസ് നാലാം സീസണിൽ വിജയികളായില്ലെഹ്കിലും നിരവധി പേരാണ് ആരാദകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ ആഞ്ചാം സീസൺ ബിഗ് ബോസ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. മുൻ സീസണുകളിലേതു പോലെ തന്നെ ആരൊക്കെയാണ് ഈ സീസണിൽ പങ്കെടുക്കുന്നത് എന്നത് സംബന്ധിച്ച് രഹസ്യമായി തുടരുകയാണ്.

Advertisements

ആദ്യ എപ്പിസോഡിന്റെ ദിനത്തിലായിരിക്കും മത്സരാർത്ഥികളെ പരിചയപ്പെടുത്തുക. ഇനി മൂന്ന് ദിവസം മാത്രമാണ് അഞ്ചാം സീസൺ തുടങ്ങാനായി ബാക്കിയുള്ളത്. എല്ലാവരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്ന് ചർച്ച ചെയ്യുകയാണ്. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരുമെല്ലാം ഇക്കൂട്ടത്തിൽ ചർച്ചയിൽ നിറഞ്ഞുനിൽക്കുകയാണ്. മത്സരാർത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന പ്രൊമോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്.

ALSO READ- എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, കരിയർ അവസാനിപ്പിച്ച് ആത്മീയപാതയിലേക്ക് തിരിഞ്ഞു; ഗൗതം കാർത്തികിന് വേണ്ടി തിരിച്ചെത്തി; വികാരാധീനനായി ചിമ്പു

ബിഗ് ബോസ് അഞ്ചാം സീസണിലേക്ക് ഒരു വുഷു ലോക ചാമ്പ്യൻ എത്തുമെന്നാണ് സൂചന. ആയോധന കലയായ വുഷുവിൽ ലോക ചാമ്പ്യനായ അനിയൻ മിഥുൻ ആണ് മോഹൻലാൽ നൽകിയ സൂചന എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. തൃശ്ശൂർ നാട്ടിക സ്വദേശിയാണ് അനിയൻ മിഥുൻ. കഴിഞ്ഞ വർഷം തായ്‌ലാന്റിൽ നടന്ന ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022-ൽ അനിയൻ മിഥുൻ സ്വർണം നേടിയാണ് അമ്പരപ്പിച്ചത്.

കൂടാതെ, ഒരു സോഷ്യൽ മീഡിയ സൂപ്പർ താരവും ഇക്കുറി ഷോയിൽ ഉണ്ടാകുമെന്നാണ് സൂചന. വൈറൽ റീൽ താരം അമല ഷാജിയാണോ ആ താരമെന്ന ചർച്ചയും നടക്കുന്നുണ്ട്. ഹനാനും ഷോയിലേക്ക് എത്തുമെന്നാണ് സൂചന.

പിന്നെ, ‘പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ച ശക്തയായ ഒരു വനിതയുണ്ട്’ എന്നും ഒരു സൂചനയുണ്ട്. നാദിറ മെഹ്‌റിനാണോ അതോ ശോഭ വിശ്വനാഥാണോ ആ മത്സരാർത്ഥി എന്ന് തേടുകയാണ് ഒരു കൂട്ടർ. ആക്റ്റിവിസ്റ്റ്, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് നാദിറ മെഹ്‌റിൻ.

‘ഒരു കമ്പോസർ, ആക്ടർ, സിംഗർ ഇതെല്ലാം കൂടിയായ സകലകലാവല്ലഭൻ’, എന്നാണ് ഇന്ന് പുറത്തു വന്ന മറ്റൊരു മത്സരാർത്ഥിയെ കുറിച്ചുള്ള ക്ലൂ. പ്രേമത്തിലെ ശബരീഷ് വർമ്മയാണ് ഇതെന്നാണ് ചിലർ പറയുന്നത്. കൊല്ലം ഷാഫി, ഏഷ്യാനെറ്റിലെ സ്റ്റാർട് മ്യൂസിക്കിലെ ഡി ജെ ആയ സിബിൻ ബെഞ്ചമിനാണ് അതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അതേസമയം, ആരൊക്കെയാണ് മത്സരാർത്ഥികൾ എന്നറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അണിയറ പ്രവർത്തകരും അറിയിക്കുന്നത്. മാർച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതൽ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും മുഴുവൻ സമയം സ്ട്രീമിങ് ഉണ്ടാവും.

Advertisement