അമലയുടെ കാമുകന്‍ ശരിക്കും ആരെന്ന് അറിയുമോ ? ; നടി ഒളിപ്പിച്ചുവെച്ച ആ സര്‍പ്രൈസ്

2674

ഈ അടുത്താണ് നടി അമല പോൾ രണ്ടാം വിവാഹം കഴിക്കാൻ പോകുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചത്. അറിഞ്ഞതോടെ ആരാധകർ ത്രില്ലിലാണ്. നടിയുടെ സുഹൃത്തായ ജഗത് ദേശായിയെയാണ് നടി വിവാഹം കഴിക്കാൻ പോകുന്നത്. പ്രൊപ്പോസിംഗ് വീഡിയോ ജഗത് തന്നെയാണ് അമലയെ ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് അമല സ്വീകരിക്കുകയും ചെയ്തു . നടിയുടെ പിറന്നാൾ ദിവസമായിരുന്നു ജഗത് തൻറെ പ്രണയം അമലയെ അറിയിച്ചത്.

Advertisements

അതേസമയം ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ നിരവധി ഗോസിപ്പ് കോളങ്ങളിൽ അമലപ്പെട്ടിരുന്നു. പലരുമായി അമല പ്രണയത്തിലാണെന്നും വിവാഹിതയാവാൻ പോവുകയാണെന്നും പറഞ്ഞു കൊണ്ടുള്ള വാർത്ത പുറത്തുവന്നു. ഇതിനോട് ഒന്നും നടി പ്രതികരിച്ചിരുന്നില്ല.

പിന്നാലെ നടിയുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്ത വന്നതോടെയാണ് അതിന്റെ സത്യാവസ്ഥ പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയത്. വിവാഹം കഴിയാൻ ഇനിയും കുറച്ചു കാലം കഴിയുമെന്നും നിലവിൽ താൻ സിനിമയുടെ തിരക്കിലാണെന്നായിരുന്നു അമല അന്ന് പറഞ്ഞത്. അത് കഴിഞ്ഞാൽ എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ തന്നെ പറയും എന്നും നടി പ്രതികരിച്ചിരുന്നു.

അന്നേ തനിക്കൊരു പ്രണയം ഉണ്ടെന്നതരത്തിലുള്ള സൂചന താരം നൽകിയിരുന്നു. അതുകൊണ്ടുതന്നെ നടി എവിടെ പോയാലും ഇതേക്കുറിച്ചുള്ള ചോദ്യവും താരം നേരിടേണ്ടി വന്നു. അങ്ങനെ നടി തന്നെ ആ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്. അതേസമയം 2014 ആയിരുന്നു അമലയുടെ ആദ്യത്തെ വിവാഹം . 2018 ഇരുവരും വേർപിരിഞ്ഞു.

also readഇത് വിജയിക്കാലം; ലിയോയുടെ ആഘോഷം തീരും മുമ്പേ അടുത്ത ചിത്രത്തിലേക്ക് നടന്‍, അവസരം തന്നതിന് നന്ദി അറിയിച്ചു യോഗി ബാബു

Advertisement