വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത താരമാണ് അമല പോള്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇതിനിടെ താരത്തിന്റെ ആസ്തിയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. സിനിമാ ലോകത്ത് ചെറിയ കാലയളവിനുള്ളില്‍ തന്നെ വലിയ നേട്ടങ്ങള്‍ കൊയ്തതുകൊണ്ട് തന്നെ സമ്പാദ്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല താരം. െേറ നാളായി പോണ്ടിച്ചേരിയിലാണ് താരം താമസിച്ചിരുന്നത്. ഇവിടെ കാര്‍ രജിസ്റ്റര്‍ ചെയ്ത് ടാക്‌സ് വെട്ടിച്ചെന്ന പേരിലും അമലയ്ക്ക് എതിരെ വാര്‍ത്തകള്‍ ഒരു കാലത്ത് വന്നിരുന്നു.
എന്നാല്‍ താന്‍ താമസിക്കുന്നത് പോണ്ടിച്ചേരിയില്‍ ആയതുകൊണ്ട് തന്നെ കാര്‍ അവിടെ തന്നെ രജിസ്റ്റര്‍ ചെയ്യുമെന്ന് അമല വിശദീകരിച്ചിരുന്നു. അമലയുടെ കാര്‍ ശഏഖരം പോലെ തന്നെ സമ്പാദ്യത്തിന്റെ ലിസ്റ്റും വലുതാണ്.
ആസ്തിയുടെ കാര്യത്തിലും തെന്നിന്ത്യയിലെ ഏതൊരു നായികയോടും കിടപിടിക്കുന്ന നേട്ടം അനല പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിലവില്‍ താരത്തിന് 5 മില്യണ്‍ ഡോളര്‍ (41 കോടി ) ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ ആദ്യഘട്ടങ്ങളില്‍ 3.7 മില്ല്യണ്‍ ഡോളര്‍ ആയിരുന്നു താരത്തിന്റെ ആസ്തി.
2019 ല്‍ ഇത് 3.9 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. പിന്നീട് 2020ല്‍ 4.1 മില്ല്യണ്‍ ഡോളറുമായിരുന്നു. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് അമല പോളെന്നാണ് വിവരം. ഒരു സിനിമയ്ക്കായി താരം രണ്ട് കോടി വരെയാണ് ഈടാക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സിനിമ മാത്രമല്ല, ബ്രാന്‍ഡ് പ്രമോഷനുകളിലൂടെയും സിനിമാ -ടിവി പരിപാടികള്‍, പരസ്യങ്ങള്‍ എന്നിവയിലൂടെയും വലിയ വരുമാനം നടിക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന.
ഇതിനിടെ അമല വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. നടിയുടെ സുഹൃത്ത് കൂടിയായ ജഗദ് ദേശായിയാണ് വരന്‍. ഇദ്ദേഹം നടിയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നേരത്തെ തമിഴ് സിനിമാ സംവിധായകന്‍ എല്‍ വിജയിയെ 2014ല്‍ അമല വിവാഹം ചെയ്തിരുന്നു. വൈകാതെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തു.