വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത താരമാണ് അമല പോള്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു.
അതേസമയം അതിരന്‍ സിനിമയുടെ സംവിധായകനായ വിവേകിന്റെ പുതിയ ചിത്രമായ ടീച്ചര്‍ സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വരുകയാണ് അമല പോള്‍. ഒരിടവേളക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് തിരിച്ച് വരുന്നത് എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്.
ടീച്ചര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അമലയുടെ പുതിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മറ്റാരുടെയും ജീവിതത്തിന്റെ ടീച്ചറാകാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അമല പറയുന്നത്. തന്റെ ജീവിതത്തില്‍ നിന്നും സ്വയം പാഠം പഠിക്കാനാണ് ശ്രമിക്കുന്നത് എന്നും താരം പറയുന്നു. ഞാന്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നയാളല്ല. താന്‍ തന്റെ തന്നെ ടീച്ചറാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റുള്ളവരെ പഠിപ്പിക്കുന്നതിലും നല്ലത് സ്വയം തിരുത്താന്‍ ശ്രമിക്കുന്നതാണല്ലോയെന്നാണ് താരം പറയുന്നത്.
ടീച്ചര്‍ സിനിമയിലെ ദേവിക എന്ന കഥാപാത്രത്തില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് ഒരുപാട് സമയം വേണ്ടിവന്നിരുന്നെന്നും എന്നാല്‍ അത് പുറത്ത് കാണിച്ചില്ലെന്നുമാണ് അമല പറയുന്നത്. കാരണം അതൊരു അഭിനേതാവിനെ സംബന്ധിച്ച് വലിയ തോല്‍വിയായിട്ടാണ് താന്‍ കരുതുന്നത് എന്നാണ് അമല അഭിപ്രായപ്പെട്ടത്..
കൂടാതെ, എന്നെ ഞാന്‍ എന്തൊക്കെ പഠിപ്പിച്ചു എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് എന്റെ പ്രൊഡക്ഷനെന്നും അമല പറയുന്നു. ഒരിക്കലും ഞാന്‍ ആഗ്രഹിച്ച് നിര്‍മാണം ചെയ്ത സിനിമയായിരുന്നില്ല കടാവര്‍. എന്നിലേക്ക് ആ സിനിമ വന്നു ചേരുകയായിരുന്നെന്നാണ് അമല പോള്‍ പറയുന്നത്.
ഈ സിനിമാ നിര്‍മാണത്തിലൂടെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരുന്നു. അറിയാതെ അതിലേക്ക് വന്നതാണെങ്കിലും, അത് ചെയ്യാം എന്നത് എന്റെ മാത്രം തീരുമാനമായിരുന്നല്ലോ. ആ സിനിമയില്‍ നിന്നും വരാന്‍ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും തിരിച്ചടികളും ഫേസ് ചെയ്യേണ്ടത് ഞാന്‍ തന്നെയാണെന്നാണ് താരം പറയുന്നത്.
അടുത്ത സിനിമ കടാവര്‍2 ആയിരിക്കും. അതിന്റെ ബാക്കി വര്‍ക്കൊക്കെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ആ സിനിമ വരുമെന്നാണ് അമല പോള്‍ പറയുന്നത്.