തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പോലും അയാള്‍ അറച്ചിരുന്നുവെന്ന് അമല പോളിന്റെ വെളിപ്പെടുത്തല്‍

24

മലയാളത്തിലൂടെയെത്തി തമിഴിലും വെന്നിക്കൊടി പാറിച്ച താരമാണ് അമല പോള്‍. ഗ്ലാമര്‍ വേഷങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന നടികൂടയായ അമല മികച്ച അഭിനേത്രി എന്ന പേരും നേടിയെടുത്തിട്ടുണ്ട്.

Advertisements

സംവിധായകന്‍ എഎല്‍ വിജയുമായി വിവാഹ മോചിതയായിരിക്കുകയാണ് നടിയിപ്പോള്‍. വിവാഹത്തിന് മുമ്പും വിവഹമോചനത്തിന് ശേഷവും നടി ഗ്ലാമര്‍ വേഷങ്ങളില്‍ എത്താറുണ്ടായിരുന്നു. നടന്‍ ബോബി സിംഹയ്ക്ക് ഒപ്പം അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ അമല.

ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ബോബി സിന്‍ഹ തന്നെ തൊടാന്‍ മടിച്ചുവെന്ന് അമല വെളിപ്പെടുത്തി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് അമല പോളിന്റെ വെളിപ്പെടുത്തല്‍.

ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന ധാരാളം രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ബോബി അറച്ചിരുന്നുവെന്ന് അമല വെളിപ്പെടുത്തി. ബോബി സിന്‍ഹ എന്നതിന് പകരം ബേബി സിന്‍ഹ എന്നാണ് താന്‍ കളിയാക്കി വിളിച്ചിരുന്നതെന്നും അമല പറഞ്ഞു.

ബോബി സിന്‍ഹയുമായി അഭിനയിച്ചത് പുതിയ ഒരു അനുഭവമായിരുന്നുവെന്നും ഈ ടീമിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അമല പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ അമല പോള്‍ അതീവ ഗ്ലാാമറസായി എത്തിയത് വാര്‍ത്തയായിരുന്നു.

Advertisement