ഒരു അമ്മയാവാൻ പോകുന്ന സന്തോഷത്തിലാണ് നടി അമല പോൾ. തന്റെ വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് ഗർഭിണിയാണെന്ന് അമല അറിയിച്ചത്. പിന്നാലെ ഗർഭകാലം ആഘോഷമാക്കുന്ന നിരവധി ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട് താരം.
ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഗർഭിണിയായ ഭാര്യക്കൊപ്പം ഉള്ള വീഡിയോസുമായി അമലയുടെ ഭർത്താവ് ജഗത് ദേശായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചാണ് ജഗത് എത്തിയത്. ഈ തവണ സ്വിമ്മിംഗ് പൂളിൽ നിന്ന് പകർത്തിയ വീഡിയോ ആണ് പോസ്റ്റ് ചെയ്തത്.
അമലയെ കൈയ്യിലെടുത്ത് വെള്ളത്തിലൂടെ കൊണ്ട് നടക്കുകയാണ് ജഗത്ത്. ഭാര്യയെ നീന്താൻ പോലും വിടാതെ സ്വന്തം കൈകളിലെടുത്ത് ഓളങ്ങളെ തഴുകി മുന്നേറുന്നതിനിടെ അമല എഴുന്നേൽക്കുകയും ജഗത്തിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നുണ്ട്.
also read
ഇവിടെ വധുവിന്റെ വീട്ടില്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു , അടുത്ത താരവിവാഹം
ഞങ്ങളുടെ ഏറ്റവും മികച്ച പുലർകാലങ്ങളിൽ ഒന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ജഗത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒരുമിച്ച് ഒരു റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നുമെടുത്ത ദൃശ്യങ്ങളാണെന്നാണ് മനസിലാവുന്നത്.
അതേസമയം തെന്നിന്ത്യൻ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പർ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോൾ. 2009 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമര എന്ന ലാൽജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ്.