തെന്നിന്ത്യയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് നായികയായി പേരെടുത്ത താരമാണ് അമല പോള്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. 2010 ല്‍ ഇറങ്ങിയ മൈനയാണ് അമലപോളിന്റെ കരിയറില്‍ വഴിത്തിരിവായത്.
പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു. സിനിമയിലെ മികച്ച വേഷങ്ങളുമായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് താരം സംവിധായകന് എഎല്‍ വിജയിയെ 2014ല്‍ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവരും വൈകാതെ വിവാഹ മോചിതരായി.
ഇപ്പോഴിതാ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് അമലപോള്‍. ഈയടുത്ത് താരം സിനിമയിലും മോഡലിംഗിലും സജീവമായിരുന്നു. ഇതിനിടെയാണ് അമല പോളിന്റെ ഹൃദയം ജഗത് ദേശായി കവര്‍ന്നിരിക്കുന്നത്. സുഹൃത്തുകൂടിയായ ജഗത് പ്രൊപ്പോസല്‍ ചെയ്ത് അമലയെ ഞെട്ടിക്കുകയായിരുന്നു.
ALSO READ- 57ലും ഇത്ര സുന്ദരിയോ; സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചു നാദിയ മൊയ്തു
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അമലയെ ജഗത് പ്രൊപ്പോസ് ചെയ്തിരിക്കുന്നത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും പ്രൊപ്പോസല്‍ സ്വീകരിച്ച അമല പോളിന്റെ ദൃശ്യങ്ങള്‍ ജഗത് തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
ജഗത് ദേശായി തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വിവാഹവാര്‍ത്ത അറിയിച്ചത്. അമല പോള്‍ പ്രൊപ്പോസല്‍ സ്വീകരിക്കുന്ന ദൃശ്യമാണ് ജഗത് പങ്കിട്ടിരിക്കുന്നത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്യുകയായിരുന്നു.
ജഗതിന്റെ് വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തിയിരിക്കുന്നത്.
മുന്‍പും ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അന്നുതൊട്ട് തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇവരുടെ ബന്ധത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.
ALSO READ- ഇതുപോലും പറ്റുന്നില്ലേ; അമ്പെയ്യുന്നതില്‍ പരാജയപ്പെട്ട് കങ്കണ, പിന്നാലെ വിമര്‍ശനം
2014ലാണ് സംവിധായകന് എഎല്‍ വിജയിയും അമല പോളും വിവാഹിതരായത്. െേറ നാളത്തെ പ്രണയത്തിനി ശേഷമുള്ള വിവാഹം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. തലൈവ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ വിവാഹ മോചന വാര്‍ത്തയും എത്തി.
അന്ന് സംവിധായകന് വിജയിയുടെ കുടുംബം അമലയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിവാഹ മോചനം സംബന്ധിച്ച് അമല പ്രതികരിച്ചിരുന്നില്ല.