അമിത ലൈഗീകത?: അമലപോളിന്റെ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്

50

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി അമലാ പോൾ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ആടൈയ്ക്ക് എ സർട്ടിഫിക്കറ്റ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ടോയലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററിൽ.

Advertisements

ത്രില്ലർ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോൾ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകൾ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോൾ പറഞ്ഞിരുന്നു.

കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകൻ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്.

ടൊയ്ലറ്റ് പേപ്പർ ചുറ്റി രക്തത്തിൽ കുളിച്ച് രക്തം വാർന്ന് നിൽക്കുന്ന ലുക്കിലെത്തിയാണ് അമല ആരാധകരിൽ ആകാംക്ഷ ഉണർത്തുന്നത്.

രത്‌നകുമാർ സംവിധാനം ചെയ്യുന്ന ചിത്രം വി സ്റ്റുഡിയോസ് ആണ് നിർമ്മിക്കുന്നത്. അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നു അമല പോൾ മുൻപ് പറഞ്ഞിട്ടുണ്ട്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഡാർക്ക് കോമഡിയാണ് അഡൈ. ചിത്രത്തിൽ അമലയ്ക്ക് ജോഡിയില്ല എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിൽ ‘കാമിനി’ എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ സങ്കീർണതയിൽ എനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും പരിഭ്രമമുണ്ട്. രത്‌നകുമാറിന്റെ മേയാതമാൻ കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അദ്ദേഹത്തിന്റെ കഥാപാത്രശൈലിയിലും ആവിഷ്‌കാരത്തിലുമുള്ള വിശ്വാസം കൊണ്ടു തന്നെ ഈ സിനിമയുടെ കഥ കേട്ട് മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നു വച്ചാണ് ആടൈ സ്വീകരിച്ചത്, അമല പറഞ്ഞു.

Advertisement