നികുതി വെട്ടിപ്പ്; നടി അമല പോളിനെ അറസ്റ്റ് ചെയ്തു

16

കൊച്ചി: പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കൊച്ചി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. എപ്പോള്‍ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ. കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് അമലയെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് അമല 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, കാര്‍ ഉപയോഗിച്ചിരുന്നത് കൊച്ചിയിലും. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍. അമലയ്ക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മേല്‍വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാറിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്.

Advertisement