തെന്നിന്ത്യൻ താരസുന്ദരി അമല പോൾ നിർമാണരംഗത്തേക്ക് കടക്കുകയാണ്. നിർമാതാവാകാനുള്ള തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അമല പോൾ പറയുന്നതിങ്ങനെ-
നിർമാതാവാകുക എന്നാൽ പാപമാണോ? നിർമാതാക്കളില്ലെങ്കിൽ അമല പോൾ എന്ന നടി ഉണ്ടാകുമായിരുന്നോ? ഞാൻ അവർക്ക് ഏറെ ബഹുമാനം കൊടുക്കാറുണ്ട്.
അതു കൊണ്ടു തന്നെ ഒരു നിർമാതാവാകുന്നതിൽ അഭിമാനം കൊള്ളുന്നു. നടി എന്ന നിലയിൽ നിർമാതാക്കൾക്ക് എന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാറുണ്ട്.
ആടൈ എന്ന സിനിമയിൽ എന്റെ പ്രതിഫലം കുറച്ചാണ് ഞാൻ അഭിനയിക്കുന്നത്- അമല പറയുന്നു.
നാലുവർഷത്തിന് മുന്പാണ് സംവിധായകൻ അനൂപ് പണിക്കർ വന്ന് എന്നോട് കടവർ സിനിമയുടെ കഥ പറയുന്നത്. അന്ന് നിർമാതാവിനെ കിട്ടിയില്ല.
കാത്തിരിക്കൂ, പിന്നീട് ചെയ്യാം എന്ന് ഞാൻ അനൂപിനോട് പറഞ്ഞു. ഏതാനും മാസം മുന്പ് വീണ്ടും അനൂപിന്റെ മാനേജർ എന്നെ വിളിച്ചു. ഞാൻ തന്നെ ആ സിനിമ നിർമിക്കാൻ തീരുമാനിച്ചു-അമല വ്യക്തമാക്കി.
ഈ ചിത്രം നിർമിക്കുന്നതോടൊപ്പം ഫോറൻസിക് വിദഗ്ധയായിട്ട് പ്രധാന വേഷത്തിൽ അമല അഭിനയിക്കുന്നുമുണ്ട്.