മലയാളത്തിന്റെ പ്രിയ നടി അമല പോൾ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘ആടൈ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ടീസറിൽ പൂർണനഗ്‌നയായാണ് നടി എത്തുന്നത്.
രു മികച്ച തിരക്കഥ സിനിമയാക്കുമ്പോൾ അതിൻറെ പൂർണതയ്ക്കായി എന്ത് ത്യാഗവും ചെയ്യുന്ന താരങ്ങൾ ഭാഗ്യവശാൽ നമുക്കുണ്ട്.
മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിക്രമും എല്ലാം അത്തരത്തിലുള്ളവരാണ്. ഇതാ നായികനിരയിൽ നിന്ന് അത്തരമൊരു താരം. അമല പോളിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.
പുതിയ ചിത്രമായ ‘ആടൈ’യിൽ പൂർണ നഗ്‌നയായി അഭിനയിച്ചിരിക്കുകയാണ് അമല പോൾ. രത്‌നകുമാർ സംവിധാനം ചെയ്ത ഈ ത്രില്ലർ സ്ത്രീകൾക്കെതിരായ ആക്രമണത്തിൻറെ ഏറ്റവും ഭീകരമായ ദൃശ്യങ്ങളാണ് പകർന്നുതരുന്നത്.
പൊലീസാൽ വളയപ്പെട്ട ഒരു വലിയ ബിൽഡിംഗിൽ പൂർണനഗ്‌നയായി കിടക്കുന്ന അമല പോളിനെയാണ് ചിത്രത്തിൻറെ ടീസറിൽ നിന്ന് കാണാനാകുന്നത്. അമലയുടെ ഒരു ശക്തമായ തിരിച്ചുവരവുകൂടിയായി ഈ സിനിമ മാറുമെന്ന് ഉറപ്പാണ്.
കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്. തെന്നിന്ത്യയിലെ മുൻനിര നായികമാർ ചെയ്യാൻ മടിക്കുന്ന വേഷത്തെ അവതരിപ്പിച്ച അമല അഭിനന്ദനം നേടുകയാണ്. എന്നാൽ അതിനൊപ്പം വിമർശനവും ഉയരുന്നുണ്ട്.
ടോയ്ലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന കഥാപാത്രമായി അമല പ്രത്യക്ഷപ്പെട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഏറെ ചർച്ചയായിരുന്നു.
വയലൻസ് രംഗങ്ങളുടെ അതിപ്രസരമുല്ല ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്.