അഡൾട്ട്സ് ഓൺലി രംഗങ്ങളുടെ അതിപ്രസരം: അമല പോളിന്റെ ആടൈ സഹിക്കാൻ പറ്റില്ലെന്ന് സൂചന

47

അമലപോൾ കേന്ദ്രകഥാപാത്രമായെത്തുന്ന തമിഴ് ചിത്രമാണ് ആടൈ. ചിത്രത്തിന് സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. യു/എ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവർത്തകർ.

ചിത്രത്തിൽ ധാരാളം വയലൻസ് രംഗങ്ങളും അഡൽറ്റ് കണ്ടന്റുമുള്ളതിനാലാണ് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് റിപ്പോർട്ട്.

Advertisements

രത്ന കുമാറാണ് ഈ ത്രില്ലർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ടോയ്ലറ്റ് പേപ്പർ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രം ഒരു ഡാർക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.

മുതിർന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകൻ പ്രദീപ് കുമാറാണ്.

അതേസമയം, അഭിനയത്തിനു പുറമെ സിനിമാനിർമ്മാണരംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ് അമല പോൾ.

പ്രശസ്ത ഫോറൻസ്റ്റിക് സർജൻ ബി ഉമാദത്തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ‘കഡാവർ’ എന്ന ചിത്രമാണ് അമല നിർമ്മിക്കുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും അമല തന്നെയാണ്.

അരവിന്ദ് സ്വാമിയ്ക്കൊപ്പം ‘ഭാസ്‌കർ ഒരു റാസ്‌കലാ’ണ് അമലയുടെ ഏറ്റവുമൊടുവിലത്തെ തമിഴ് ചിത്രം. മലയാളത്തിൽ മമ്മൂട്ടി നായകനായ ‘ഭാസ്‌കർ ദ റാസ്‌കലി’ന്റെ ഹിന്ദി പതിപ്പായിരുന്നു അത്.

മലയാളത്തിൽ ‘ആടു ജിവിത’മാണ് അമലയുടെ അടുത്ത ചിത്രം.

Advertisement