ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന്റെ നിറവിലാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ആർ ആർ ആർ എന്ന ചിത്രം. ചിത്രത്തിലെ നാട്ടു നാട്ടൂ എന്ന പാട്ടിനാണ് അവാർഡ് ലഭിച്ചത്. കീരവാണിയാണ് ചിത്രത്തിൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
അവാർഡ്ടദാന ചടങ്ങിൽ സിനിമയുടെ സംവിധായകൻ രാജമൗലിക്കും, രാംചരണിനുമൊപ്പം ജൂനിയർ എൻടിആറും പങ്കെടുത്തിരുന്നു. അവിടെവെച്ച് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ ചേരാൻ താത്പര്യമുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. അതിനായി ഞാൻ കാത്തിരിക്കുകയാണെന്നാണ് ജൂനിയർ എൻടിആറിന്റെ മറുപടി.
Also Read
ഹെയർസ്റ്റെൽ മാറ്റി തങ്കക്കൊലുസ്; വിഷമമുണ്ടെന്ന് സാന്ദ്ര, മുടി വെട്ട് വീഡിയോ വൈറൽ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ;ഞാൻ അത് ചെയ്യാൻ ആഗ്രഹിക്കുന്നു. അത് സംഭവിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്. മാർവലിലെ എന്റെ ഇഷ്ടപ്പെട്ട കഥാപാത്രം അയൺ മാൻ ആണ്. അയൺ മാൻ നമ്മുക്ക് വളരെ റിലേറ്റബിളാണ്. നമ്മളെ പോലെ ഒരാളാണ്. അവനു മഹാശക്തികളില്ല, മറ്റൊരു ഗ്രഹത്തിൽ നിന്ന് വന്നതല്ല. അവൻ ഒരിക്കലും ഒരു പരീക്ഷണത്തിലൂടെ കടന്നുപോയി ഹൾക്ക് ആയിത്തീർന്ന ആളല്ലയെന്നും ജൂനിയർ എൻടിആർ കൂട്ടിച്ചേർത്തു.
18 മാസത്തെ കഠിന പരിശ്രമത്തിന് ശേഷമാണ് ഞാൻ ആർ ആർ ആറിലെ ഭീമാകാൻ ഒരുങ്ങിയത്. കഥാപാത്രത്തിനായി 7 കിലോ മസില് കൂട്ടി. ദിവസവും 7 തവണയാണ് ശരീരഭാരം കൂട്ടാനായി ഞാൻ ഭക്ഷണം കഴിച്ചിരുന്നത്.
Also Read
നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ; ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം കണ്ട് സംശയവുമായി ആരാധകർ
എൻടിആർ 30 ആണ് താരത്തിന്റെ പുതിയ പ്രൊജക്ട്. ഹരികൃഷ്ണ കെയും സുധാകർ മിക്കിലിനിനിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിൽ എൻടിആറിന്റെ നായികയായി ജാൻവി കപൂർ ആയിരിക്കും എത്തുക.