എല്ലാം കഴിഞ്ഞതാണ്, പിന്നെ എന്തിനാണ് അതിനെക്കുറിച്ച് പ്രതികരിക്കുന്നത്; ഐശ്വര്യ റായ് വിഷയത്തിൽ വിവേകിന് പറയാനുള്ളത് ഇങ്ങനെ

298

ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന പ്രണയാമായിരുന്നു വിവേക്- ഐശ്വര്യറായ്. വിവേകുമായുള്ള ബന്ധത്തിന് മുൻപ് ഐശ്വര്യ സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നു. വൈകാതെ ഇരുവരും ഒന്നിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. ഇതോടെ തന്റെ ജീവിതവും,കരിയറുമെല്ലാം തകർന്നുവെന്ന് പിന്നീട് വിവേക് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഉണ്ടായിരുന്ന ഐശ്വര്യയെക്കുറിച്ച് വിവേക് നല്കിയ മറുപടിയാണ് വൈറലാകുന്നത്. ബോളിവുഡ് ബബിളിന് നല്കിയ അഭിമുഖത്തിൽ ഐശ്വര്യയുമായുള്ള ബന്ധം എങ്ങനെയാണ് ജീവിതത്തെ ബാധിച്ചത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അത് കഴിഞ്ഞ് പോയ കാര്യമാണെന്നാണ് വിവേക് മറുപടി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements
Courtesy: Public Domain

Also Read
പ്രേക്ഷകരുടെ സ്‌നേഹത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്; മാത്രമല്ല എനിക്കിഷ്ടം അത്തരത്തിലുള്ള സ്ത്രീകളെ, ഭൂമി പട്‌നേക്കർക്ക് പറയാനുള്ളത് ഇങ്ങനെ

‘വ്യക്തി ജീവിതത്തെക്കുറിച്ച് ആളുകൾ സംസാരിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. നമുക്ക് നമ്മുടെ കുടുംബത്തോട് അത്രയുമധികം അടുപ്പമുണ്ടെങ്കിൽ അതേക്കുറിച്ച് എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്നത്. അതിന്റെ ആവശ്യമില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ താൻ അധികം പ്രതികരിക്കാറില്ലെന്നും വിവേക് വ്യക്തമാക്കി”

സൽമാൻ ഖാനുമായി ബ്രേക്കപ്പ് ആയ സമയത്ത് വിവേകും ഐശ്വര്യയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഐശ്വര്യ വിവേകിനോട് പ്രണയം തുറന്ന് പറഞ്ഞത്. അതിന്റെ പേരിൽ സൽമാൻഖാൻ തന്നെ ഭീഷണിപ്പേടുത്തിയതായി വിവേക് തുറന്ന് പറഞ്ഞിരുന്നു.

Courtesy: Public Domain

Also Read
ശോഭനയും, സുരേഷ്‌ഗോപിയുമെല്ലാം പോയല്ലോ, പിന്നെ ഞങ്ങളെന്തിനാണ് രാത്രി നില്ക്കുന്നത്; നടി വിനീതയുടെ പിടിവാശിയെക്കുറിച്ച് ദിനേശ് പണിക്കർ

പ്രണയത്തെക്കുറിച്ച് പറഞ്ഞാൽ ആദ്യം അനുഭവപ്പെടുന്നത് നിരാശയാണ്. മറ്റുള്ളവരെ വെറുക്കാനും, വഴക്കിടാനും കാരണമായത് പ്രണയമാണ്. പ്രണയത്തിലായ സമയത്ത് ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നു.നിങ്ങളുടെ ജോലിയിൽ നന്നായി ശ്രദ്ധിക്കുക. നൂറ് ശതമാനവും കൊടുുക്കുക. നിങ്ങളുടെ കഴിവിനെ തകർക്കാൻ മറ്റൊരാൾക്കും കഴിയില്ല. ശ്രദ്ധ മാറ്റാനായി വേറെ കാര്യങ്ങൾ പറഞ്ഞ് നിങ്ങളെ ആരെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ അത് വില വെക്കാതിരിക്കുക, ഇതാണ് എനിക്ക് പുതുതലമുറയോട് പറയാനുള്ളതെന്നും വിവേക് പറഞ്ഞിരുന്നു.

Advertisement