ഞാൻ കൂത്താടാത്ത തെരുവുകൾ ഇന്ന് തമിഴ്‌നാട്ടിൽ ഇല്ല; രാജാമാതിരിയല്ലേ ഇരിക്കുന്നതെന്ന ചോദ്യവുമായി ധനുഷ്; വാത്തിക്കായി ആരാധകരുടെ കാത്തിരിപ്പ്

140

തെന്നിന്ത്യയും കടന്ന് ബോളിവുഡിലും ഹോളിവുഡിലും തന്റെ വരവ് അറിയിച്ച നടനാണ് ധനുഷ്. മികച്ച നടനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ നടന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ വാത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. അതുമായി ബന്ധപ്പെട്ട് താരം നല്കിയ ഒരഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ സിനിമയെ കുറിച്ചും സ്‌കൂൾ ജീവിതത്തെ കുറിച്ചുമാണ് താരം ഇപ്പോൾ സംസാരിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വാത്തി തൊണ്ണൂറുകളിൽ നടക്കുന്ന സിനിമയാണ്. ശരിക്കും തൊണ്ണൂറുകളിൽ ഞാൻ പഠിക്കുകയായിരുന്നു. പക്ഷെ ഈ സിനിമ ചെയ്യുമ്പോൾ ഞാൻ തൊണ്ണൂറുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ്. ജൂലൈയിൽ എനിക്ക് 40 വയസ്സ് ആകും. എത്ര വേഗമാണ് സമയം പോകുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്.

Advertisements

Also Read
ആ സംഭവത്തോടെ എന്റെ മക്കൾ തെലുങ്കരാണോ എന്ന സംശയം എനിക്ക് തീർന്നു കിട്ടി: വെളിപ്പെടുത്തലുമായി മുകേഷ്

സത്യത്തിൽ സ്‌കൂൾ ലൈഫിൽ ഞാൻ ട്യൂഷന് ചേർന്നിട്ടുണ്ടായിരുന്നു. എന്തിനാണെന്ന് ചോദിച്ചാൽ എന്റെ കാമുകിയെ കാണാൻ വേണ്ടിയായിരുന്നു. അവൾ പഠിച്ചിരുന്നത് അവിടെയാണ്. കൂടുതൽ സമയം അവളുടെ കൂടെ ചിലവഴിക്കണം അത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ 10 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ട്യൂഷൻ നിർത്തി. അവിടെ സാർ ദിവസവും ചോദ്യം ചോദിച്ച് എന്നെ എണീപ്പിച്ച് നിർത്തി അപമാനപ്പെടുത്തുമായിരുന്നു.

അതിന് ശേഷം ഞാനവളെ കാണാൻ ട്യൂഷൻ സെന്ററിന് മുന്നിലൂടെ പോകുമായിരുന്നു. ഞാൻ അവിടെ ഉണ്ടെന്ന് അവൾക്ക് സിഗ്നൽ കൊടുക്കണം അതിനായി ഹോണ്ട യമഹ ബൈക്കിന്റെ ഹോൺ അടിക്കും. എപ്പോഴൊക്കെ ഞാനതിലൂടെ പോകുന്നോ അപ്പോഴൊക്കെ ഹോണടിച്ച് അവൾക്ക് സിഗ്നൽ കൊടുക്കുമായിരുന്നു. എന്റെ ഹോണടി കണ്ടു പിടിച്ച സാർ പിന്നീട് ക്ലാസ്സിൽ അവരോട് പറഞ്ഞ കാര്യമുണ്ട്.

Also Read
നിങ്ങൾ കരുതുന്നത് പോലെ ഞാൻ അവരെ തഴഞ്ഞതല്ല; ചില പ്രത്യേക സാഹചര്യങ്ങളിൽ എനിക്ക് അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചില്ല; തുറന്ന് പറച്ചിലുമായി ഗൗതമി

നിങ്ങൾ ഇവിടെ ഇരിക്കുന്ന കുട്ടികൾ പഠിച്ച് പാസ്സാവും. ദേ പുറത്ത് ഒരുത്തൻ ഹോണടിച്ച് സിഗ്നൽ കൊടുക്കുന്നില്ലെ അവൻ കൂത്താടാൻ പോകുന്നത് നടു തെരുവിലാണ്. പക്ഷെ ഇന്നാലോചിക്കുമ്പോൾ സാറിന്റെ നാവ് പൊന്നാണെന്ന് തോന്നാറുണ്ട്. ഞാൻ കൂത്താടാത്ത തെരുവുകൾ തമിഴ്‌നാട്ടിൽ ഇല്ല. രാജാമാതിരിയാണ് ഇരിക്കുന്നതെന്ന് താരം കൂട്ടിച്ചേർത്തു.

Advertisement