എനിക്ക് 57 വയസ്സായി, ഇക്കാലയളവിൽ ആരും എന്നെ ആക്ഷൻ സിനിമകൾ ചെയ്യാനായി ക്ഷണിച്ചിട്ടില്ല; ബോളിവുഡിന്റെ കിങ് ഖാന് പറയാനുള്ളത് ഇങ്ങനെ

283

മികച്ച അഭിനേതാവ്, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ബോളിവുഡിന്റെ കിങ്ഖാനായാ ഷാരുഖ് ഖാൻ. ടി വി സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് ഷാരൂഖ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ദീവാന എന്ന ചിത്രത്തിലൂടെ താരം 1992 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

ഇപ്പാഴിതാ നാല് വർഷത്തെ തന്റെ ഇടവേളക്ക് ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം. 2023 ജനുവരിയിൽ പ്രദർശനത്തിനൊരുങ്ങുന്ന പത്താൻ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. അതും അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ആക്ഷൻ സിനിമ കൂടിയാണ് പത്താൻ.

Advertisements

Also Read
ആളുകളെ ഭയന്ന് അങ്ങനെ ചെയ്യാൻ മടിയാണോ, കിടിലൻ മറുപടിയുമായി നടി ദിവ്യ പിള്ള

അതേസമയം ഡെഡ്‌ലൈനുമായി താരം നടത്തിയ അഭിമുഖത്തിൽ ആക്ഷൻ സിനിമകളിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തുകയാണ് താരം. മിഷൻ ഇംപോസിബിൾ പോലുള്ള സിനിമകളിൽ അഭിനയിക്കാൻ തനിക്ക് താത്പര്യ മുണ്ടെന്നാണ് താരം പറയുന്നത്. ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടം ആക്ഷൻ സിനിമകളാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: ഇന്നത്തെ കുട്ടികൾക്ക് ഇഷ്ടപ്പെടുക ആക്ഷൻ സിനിമകളാണ്. ഇതുവരെ എന്നെ ആരും ആക്ഷൻ സിനിമകൾക്കായി വിളിച്ചിട്ടില്ല. എനിക്കിപ്പോൾ 57 വയസ്സായി. ഇനി മിഷ്ൻ ഇംപോസിബിൾ പോലുള്ള സിനിമകളിൽ അഭിനയിക്കണം. കഴിഞ്ഞ 7 വർഷമായി സിനിമ നിർമ്മാണ സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ രാജ്യം വളർച്ച കൈവരിക്കുന്നുണ്ട്.

Also Read
സെറ്റിൽ കുട്ടികളെപ്പോലെയാണ് കാജോൾ, ഒരു ദിവസം ‘ഭാഗോ’ എന്ന് പറഞ്ഞ് ഓടുന്നത് കണ്ടു; മാല പാർവതി

സിനിമ നിർമ്മാണ മേഖലയിലെ പുത്തൻ അറിവുകൾ എനിക്ക് ഉപയോഗപ്പെടുത്തണമെന്നുണ്ട്. പത്താൻ ഒരു ആക്ഷൻ സിനിമയാണ്. എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും സിനിമ ഇഷ്ടമാകും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement