മലയാളം മിനിസ്‌ക്രീനിൽ ഏറെ സൂപ്പർഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരർ ആയിരുന്നു.
ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പൻ ആണ് അൽസാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അൽസാബിത്ത്.
സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകർ കാണുന്നത്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തിൽ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാൻ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട്
കേശുവിന്റെ യാതാർത്ഥ പേര് അൽസാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.ഇപ്പോഴിതാ അൽസാബിത്തിന്റെ ഉമ്മയുടെ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹം കഴിഞ്ഞ് അൽസാബിത്ത് ജനിച്ചതിന് പിന്നാലെ കടം കയറി നിൽക്കാൻ വയ്യാത്ത അവസ്ഥയിലായെന്നും ഇതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയെന്നും ഇവർ പറയുന്നു.
അപ്പോൾ അഞ്ചുവയസ്സുമാത്രമായിരുന്നു അൽസാബിത്തിന്റെ പ്രായം. കടക്കാരെ കൊണ്ട് പുറത്തിറങ്ങാൻ വയ്യാതായപ്പോൾ മകനെയും കൊണ്ട് ആ അമ്മ ആന്ധ്രപ്രദേശിലേക്ക് പോയി.
ആന്ധ്രയിലേയ്ക് പോയി. അവിടെ അവർ അൽസാബിത്തിനെ ഒരു സ്‌കൂളിൽ ചേർത്ത് അവിടെ തന്നെ അധ്യാപക ജോലി നോക്കി. പക്ഷേ അവിടെയും വിധി എതിരായിരുന്നു.
അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ മോന് എന്നും അസുഖമായി. ആറുമാസമേ അവിടെ നിന്നുള്ളൂ. പിന്നീട് തിരികെ വന്നു ഒരു മെഡിക്കൽ ഷോപ്പിൽ തുച്ഛമായ ദിവസക്കൂലിക്കു ജോലിക്കു ബീന കയറി. അങ്ങനെയിരിക്കെ പോസ്റ്റോഫീസിൽ ടെസ്റ്റ് എഴുതി അവിടെ ജോലി കിട്ടയതോടെയാണ് ബീനയ്ക്ക് ശ്വാസം നേരെ വീണത്.
ഇതിന് ശേഷമാണ് അൽസാബിത്ത് കുട്ടി കലവറ, കുട്ടിപ്പട്ടാളം പരിപാടികളിൽ പങ്കെടുത്തതെന്നും ഇതിന് പിന്നാലെ ഉപ്പും മുളകിലും അവസരം ലഭിച്ചുവെന്നും സ്വന്തമായി ജോലി ചെയ്ത് മകൻ തനിക്കുണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടിയെന്നും ആ അമ്മ അഭിമാനത്തോടെ പറയുന്നു. 12 ലക്ഷത്തോളം രൂപയുടെ കടമാണ് ഈ അമ്മയും മകനും വീട്ടിയത്. എല്ലാം ഈശ്വരന്റെ അനുഗ്രഹമാണെന്ന് ബീന പറയുന്നു. അവൻ ആദ്യമായി അഭിനയിച്ചത് ഒരു അയ്യപ്പന്റെ ആൽബത്തിലാണ്, ആ ഭഗവാന്റെ അനുഗ്രഹവും തന്റെ മകൻ കിട്ടിയിട്ടുണ്ടാകും.
കൂടാതെ, വിവാഹ ശേഷം മക്കളില്ലാതെ വിഷമിച്ച സമയത്ത് അമ്പലങ്ങളും പള്ളികളും എല്ലാം നേർച്ച ഇട്ടു കിട്ടിയ നിധിയാണ് അവൻ. മണ്ണാറശാലയിൽ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട് അങ്ങനെ കിട്ടിയ മോനാണ് എന്നും ആ ഉമ്മ ബീന പറയുകയാണ്.