‘കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാമാണ് എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേള്‍ക്കുന്നത്’, നെഗറ്റീവ് റിവ്യൂസ് എഴുതുന്നവര്‍ക്ക് പ്രത്യേക നന്ദിയെന്ന് അല്‍ഫോണ്‍സ് പുത്രന്‍

253

നേരം, പ്രേമം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ മറ്റൊരു സിനിമയുമായി എത്തുമ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുണായിരുന്നു. പൃഥ്വിരാജ്-നയന്‍താര-അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടുകെട്ടില്‍ എത്തിയ ഗോള്‍ഡ് എന്നാല്‍ ആരാധകരെ നിരാശരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന് നേരെ പല കോണുകളില്‍ നിന്നും നെഗറഅറീവ് റിവ്യൂവാണ് ഉണ്ടായത്. എന്നാല്‍ തീയേറ്ററില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ നെഗറ്റീവ് റിവ്യൂ മനഃപൂര്‍വ്വം എഴുതി പിടിപ്പിക്കുന്നവര്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ALSO READ- സോനുവും എന്റെ മക്കളും അവരില്ലാതെ താന്‍ പൂര്‍ണ്ണയാകില്ല; മഷൂറയുടെ ബേബി ഷവര്‍ ആഘോഷമാക്കാന്‍ മാംഗ്ലൂരിലെത്തി ബഷീറും സുഹാനയും

അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ:

ഗോള്‍ഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേള്‍ക്കാം. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവര്‍ക്കു.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു. എന്ന് പറഞ്ഞാല്‍ ചായ ഇണ്ടാക്കുന്ന ആള്‍ക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോള്‍ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാന്‍ കൊള്ളാത്ത ചായ എന്ന് പറഞ്ഞ. നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേര്‍ക്കും ഉപയോഗം ഇല്ല.

ALSO READ- ചേച്ചിയുടെ പരിശ്രമം എപ്പോഴും മികച്ചതിനു വേണ്ടി മാത്രമാണ്; എന്റെ നാത്തൂനെ കുറിച്ച് അറിയുമോ? രഞ്ജിനി ഹരിദാസിനെ കുറിച്ച് ബ്രീസ് ജോര്‍ജ്

നേരം 2 , പ്രേമം 2 എന്നല്ല ഞാന്‍ ഈ സിനിമയ്ക്കു പേരിട്ടത്. ഗോള്‍ഡ് എന്നാണു. ഞാനും , ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ. ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE * ഗോള്‍ഡ് അങ്ങനെ എടുക്കാമായിരുന്നു. ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം. ഞാനും ഗോള്‍ഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോള്‍ഡ് ചെയ്തു ശീലം ഉണ്ടെങ്കില്‍ നിങ്ങള്‍ പറയുന്നത് ശെരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അല്‍ഫോന്‍സ് പുത്രന്‍.

Advertisement