ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ, ഇങ്ങനെ കാണാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം; കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് അല്‍ഫോന്‍സ് പുത്രന്‍

60

പ്രേമം എന്ന ഒറ്റ ചിത്രം മതി സംവിധായകൻ അൽഫോൻസ് പുത്രനെ കുറിച്ച് പറയാൻ. അത്രയ്ക്കും ഹിറ്റായ ചിത്രമായിരുന്നു ഇത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇദ്ദേഹം. അൽഫോൻസ് പങ്കുവെക്കുന്ന പോസ്റ്റെല്ലാം വൈറൽ ആവാറുണ്ട്.

Advertisements

തന്റെ സന്തോഷവും സങ്കടം എല്ലാം അൽഫോൻസ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ഇദ്ദേഹത്തിന്റെ പിറന്നാൾ . ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് അൽഫോൻസ് പുത്രൻ പോസ്റ്റ് ചെയ്തത്. ഇത്തവണ തന്റെ കുടുംബത്തിനൊപ്പം ആയിരുന്നു പിറന്നാൾ ആഘോഷം.

also read
അന്ന് മഞ്ജുവിനോട് ആണ് തനിക്ക് ഭാവനയോട് സംസാരിക്കണമെന്ന് അജിത്ത് പറഞ്ഞത്, പിന്നീട് ചെന്നൈയില്‍ വെച്ച് ഇവര്‍ കാണുകയും ചെയ്തു; ബാലു പറയുന്നു
നാൽപ്പതാം പിറന്നാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കേക്ക് മുറിച്ച് വീട്ടിലാണ് അൽഫോൺസ് ആഘോഷിച്ചത്. തനിക്ക് വേണ്ടി സിംപിൾ പിറന്നാൾ ആഘോഷം ഒരുക്കിയ ഭാര്യയ്ക്കും മക്കൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആഘോഷത്തിന്റെ വീഡിയോ അൽഫോൺസ് പങ്കിട്ടത്.

സംവിധായകന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സെലിബ്രിറ്റികൾ അടക്കം അൽഫോൺസിന് ആശംസകൾ നേർന്നു. ഇതുവരെയുള്ള അൽഫോൺസിന്റെ പോസ്റ്റുകളിൽ ഏറ്റവും മനോഹരം ഇതാണ്. ഈ സന്തോഷം മായാതിരിക്കട്ടെ എന്നെല്ലാമാണ് ആരാധകർ കുറിച്ചത്.

Advertisement