പുഷ്പ 2 വിന് പ്രതിഫലം വേണ്ട, പകരം മറ്റൊന്ന്; നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഡിമാന്‍ഡ് വെച്ച് അല്ലു അര്‍ജുന്‍

7607

പ്രേക്ഷകർ ആകാംക്ഷയോട് കാത്തിരിക്കുന്ന ഒരു സിനിമയാണ് പുഷ്പ 2. ചിത്രത്തിൻറെ ആദ്യഭാഗം മികച്ച വിജയം നേടിയ. അല്ലു അർജുൻ നായകനായി എത്തിയ സിനിമ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയിലെ അഭിനയത്തിന് അല്ലുവിന് നാഷണൽ അവാർഡ് ലഭിച്ചിരുന്നു. മലയാള താരം ഫഹദ് ഫാസിലും ഇതിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു.

Advertisements

അതേസമയം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇതിനിടെ അല്ലു അർജുന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്ത് അഭിനയിക്കാൻ വേണ്ടി 125 കോടിയായിരിക്കും അല്ലു വാങ്ങുക എന്നത് സംബന്ധിച്ച റിപ്പോർട്ട് വന്നിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം പ്രതിഫലം വേണ്ട എന്ന് അല്ലു പറഞ്ഞു എന്നും, പക്ഷേ പകരം മറ്റൊരു കാര്യം ഡിമാൻഡ് ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്.

പുഷ്പ 2വിന്റെ റിലീസിന് ശേഷം നിർമാതാക്കൾക്ക് ലഭിക്കുന്ന ലാഭത്തിൽ 33 ശതമാനം തനിക്ക് നൽകണമെന്ന് അല്ലു അർജുൻ പറഞ്ഞതെന്നാണ് റിപ്പോർട്ട്. അതായത് 1000കോടി പുഷ്പ 2വിന് ലഭിക്കുക ആണെങ്കിൽ 330കോടിയോളം രൂപ നടന് നൽകേണ്ടി വരും. ഇക്കാര്യം നിർമാതാക്കളോട് പറഞ്ഞെങ്കിലും , മൈത്രി മൂവീസ് ഇത് സമ്മതിച്ചോ എന്നത് വ്യക്തമല്ല. 500കോടിയാണ് പുഷ്പയുടെ ബജറ്റ് എന്നാണ് വിവരം.

also read
എത്ര ജന്മദിനങ്ങള്‍ കടന്നു പോയാലും നീ എന്റെ ചെല്ലക്കുട്ടി തന്നെ; മകനെ കുറിച്ച് ലക്ഷ്മി നായര്‍

Advertisement