അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാൻ തീരുമാനിച്ചെന്ന് മുൻ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. ബിഗ് ബോസ് സീസൺ 11ലെ മത്സരാർത്ഥിയായിരുന്നു മെഹ്ജബി. കഴിഞ്ഞ രണ്ട് വർഷമായി താൻ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവൻ സമയവും ഹിജാബ് ധരിക്കാൻ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്.
കരിയർ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. ബിഗ് മത്സരാർത്ഥിയായിരുന്നു സന ഖാനും.
ALSO READ
2020ൽ ആണ് സന ഖാൻ സിനിമ മേഖല വിടുന്നത്. അല്ലാഹുവിന്റെ കൽപ്പനകൾക്കനുസരിച്ച് ജീവിക്കാനാഗ്രഹിക്കരുന്നെന്ന് പറഞ്ഞ് സന മറിയം ഇപ്പോൾ ഹിജാബ് ധരിച്ച് മതാചാരങ്ങൾ അനുരിച്ചാണ് ജീവിക്കുന്നത്.
”അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യർക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല. മനുഷ്യരെ എത്ര പ്രസാദിപ്പിക്കാൻ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകൾ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അള്ളാഹുവിനെ അനുനയിപ്പിക്കാൻ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നല്ലത്.”
ALSO READ
”സനാ ഖാൻ എന്ന സഹോദരിയെ ഞാൻ ഒരു വർഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് അവരുടെ വാക്കുകൾ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വീഡിയോകളും മതപരമായ പരിപാടികളും കാണുന്നത് എന്നെ ഉണർത്തി” എന്നാണ് മെഹജബി സിദ്ദിഖി സോഷ്യൽ മീഡിയയിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത്.