യൂറോപ്പിൽ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം: ആലിയയുടെ വെളിപ്പെടുത്തൽ

12

ബോളിവുഡിലെ സൂപ്പർ കമിതാക്കെലായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും യൂറോപ്പിലെ അവധി ആഘോഷം വാർത്തകളിൽ നിറഞ്ഞുനിന്നതാണ്.

ഇരുവരും വിവാഹാഘോഷങ്ങൾ തീരുമാനിക്കാനാണ് യൂറോപ്പിലേക്ക് പറന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ.

Advertisements

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായി ആഘോഷിക്കാനൊരുങ്ങുന്ന വിവാഹം യൂറോപ്പിൽ നടക്കുമെന്നും സ്ഥലം നേരിൽ കണ്ട് ഉറപ്പിക്കാനാണ് ഇരുവരും ഒന്നിച്ച് പോയതെന്നായിരുന്നു വാർത്തകളിൽ.

എന്നാൽ വാർത്തകളിൽ സത്യമില്ലെന്നാണ് ആലിയയുടെ പ്രതികരണം. ഇതെല്ലാം വെറും അസംബന്ധമാണെന്നും അവധി ആഘോഷിക്കാനാണ് തങ്ങളൾ യൂറോപ്പിൽ പോയതെന്നും ആലിയ പറഞ്ഞു.

ആളുകൾ അവർക്ക് ഇഷ്ടമുള്ളതൊക്കെ പറയുകയാണെന്നും താരം കൂട്ടിച്ചേർത്തു.

അടുത്തൊന്നും ഇരുവരുടെയും വിവാഹം ഉണ്ടാകില്ലെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വർഷം രൺബീർ ആലിയ വിവാഹമുണ്ടാകില്ലെന്നാണ് ഇപ്പോൾ പുറത്തുരുന്ന റിപ്പോർട്ടുകൾ.

Advertisement